മഴവിൽ മനോരമ ചാനലിലെ നായിക – നായകൻ പരിപാടിയിലെ വിജയികളെ കഥാപാത്രങ്ങളാക്കി സംവിധായകൻ ലാൽ ജോസ് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ‘സോളമന്റ് തേനീച്ചകൾ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കണ്ണിലെ കൃഷ്ണമണിയിൽ തേനീച്ച കുത്തുന്നതാണ് ടൈറ്റിൽ പോസ്റ്റർ. തന്റെ ഏറ്റവും വലിയ ചിത്രവുമായാണ് സംവിധായകൻ എത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
ചിത്രത്തിൽ സോളമൻ എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്നത് ജോജു ജോർജ് ആണ്. ജോജുവിന് ഒപ്പം ജോണി ആന്റണിയും ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ മഴവിൽ മനോരമയിലെ നായിക – നായകൻ ഷോയിലെ വിജയികളും കഥാപാത്രങ്ങളായി എത്തുന്നു. എൽ ജെ ഫിലിംസിന്റെ ബാനറിൽ ലാൽജോസ് തന്നെ നിർമിക്കുന്ന ചിത്രം വിതരണം ചെയ്യുന്നതും എൽ ജെ ഫിലിംസ് ആണ്. പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ രചന. മൂന്നു വർഷം മുൻപ് ലാൽ ജോസ് ഒരുക്കിയ ബിജു മേനോൻ ചിത്രമായ നാല്പത്തിയൊന്നിന് തിരക്കഥ രചിച്ചത് പി ജി പ്രഗീഷ് ആയിരുന്നു.
ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് വിദ്യാസാഗർ ആണ്. അജ്മൽ സാബു ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റർ – രഞ്ജൻ എബ്രഹാം. ലാൽ ജോസിന്റെ ചിത്രമായി അവസാനം എത്തിയത് മ്യാവു ആയിരുന്നു. ഇഖ്ബാൽ കുറ്റിപ്പുറം രചിച്ച് സൗബിൻ ഷാഹിർ നായകനായി എത്തിയ ചിത്രത്തിൽ മംമ്ത മോഹൻദാസ് ആയിരുന്നു നായിക. ഒരു മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം, മീശ മാധവൻ, പട്ടാളം, രസികൻ, ചാന്തുപൊട്ട്, മുല്ല, നീലത്താമര, സ്പാനിഷ് മസാല, ഡയമണ്ട് നെക്ലേസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നീ ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ലാൽ ജോസിന് വേണ്ടി ഒരുക്കിയ വിദ്യാസാഗർ ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലാൽ ജോസുമായി വീണ്ടും ഒന്നിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…