നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് ആവശ്യമില്ലാതെ ക്രൂശിക്കപ്പെടുകയാണെന്ന് നടൻ ലാലിന്റെ പേരിലുള്ള ഒരു ഓഡിയോ സന്ദേശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതിൽ, ഇക്കാര്യത്തിൽ ദിലീപ് ഒന്നും ഒരു ശതമാനം പോലും പങ്കാളിയാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ലാൽ വ്യക്തമാക്കുന്നു. ദിലീപിനെയൊക്കെ കൃത്യമായി അറിയാവുന്നതാണെന്നും ദിലീപ് ഒരു കാര്യം ചെയ്യണമെങ്കിൽ ഇത്രയും വൃത്തികെട്ട ഹീനമായ ഒരു രീതിയിലേക്ക് പോകില്ലെന്ന് ചിന്തിക്കാൻ സാമാന്യബുദ്ധി മാത്രം മതിയെന്നും ലാൽ വ്യക്തമാക്കുന്നു.
‘ദിലീപുമായിട്ട് എത്രയോ കാലങ്ങളായിട്ട് നമുക്ക് പരിചയമുള്ളതാണ്. ദിലീപ് ആവശ്യമില്ലാതെ ക്രൂശിക്കപ്പെടുന്നത് കാണുമ്പോൾ നമുക്ക് സങ്കടമുണ്ട്. അത് തീർച്ചയായിട്ടും സങ്കടമുള്ള കാര്യം തന്നെയാണ്. കാരണം, ദിലീപ് ഒന്നും ഇക്കാര്യത്തിന് അകത്ത് ഒരു ശതമാനം പോലും പാർട് ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്നില്ലാന്ന് മാത്രമല്ല അല്ലായെന്ന് തീർത്തും ഞാൻ വിശ്വസിക്കുന്നുണ്ട്. കാരണം ദിലീപിനെയൊക്കെ നമുക്ക് കൃത്യമായിട്ട് അറിയാവുന്നതാണ്. ദിലീപ് ഒരു കാര്യം ചെയ്യണമെങ്കിൽ ഇത്രയും വൃത്തികെട്ട ഹീനമായ ഒരു രീതിയിലേക്ക് പോകില്ലെന്ന് ചിന്തിക്കാൻ സാമാന്യബുദ്ധി മാത്രം മതി. അയാളെ വെറുതെ ഇട്ടിട്ട്, ഇതൊക്കെ സെലിബ്രിറ്റീസ് ആയി പോയതു കൊണ്ട്. അസൂയ ഉണ്ട്, ദിലീപിന്റെ വളർച്ചയിൽ അസൂയ ഉണ്ട്, സിനിമയിൽ തിരക്കായിട്ട് ഇരിക്കുന്ന എല്ലാവരുടെ നേരെയും അസൂയ ഉണ്ട്. അസൂയയും കുശുമ്പും കാര്യങ്ങളുമൊക്കെ. ഒരു സിനിമ വൻ വിജയമാണെന്ന് കേട്ട് കഴിഞ്ഞാൽ മറ്റ് സിനിമാക്കാരുടെ ഉള്ളിൽ ഒരു ഡൾനെസ് വരും. അത് നല്ല പടമാണെന്ന് അവര് അംഗീകരിക്കുക ഒക്കെ ചെയ്യും. പക്ഷേ, മനുഷ്യരാണ്. അപ്പോൾ ഒരാളുടെ വളർച്ച കാണുമ്പോൾ അസൂയയും കാര്യങ്ങളുമൊക്കെ ഉണ്ടാകും. ആ ഒരു അംശമാണ് ഇപ്പോൾ എടുത്തിട്ട് എല്ലാവരും ദിലീപിന് നേരെയും. ദിലീപിന് നേരെ മാത്രമല്ല, സിനിമ ഇൻഡസ്ട്രിയിലുള്ള പലരും ഇതിന് പിറകിലുണ്ട് എന്ന് കേൾക്കുമ്പോൾ സങ്കടമുണ്ട്, ശരിക്കും.
ഇപ്പോഴിതാ ആ വോയ്‌സ് ക്ലിപ്പ് വൈറലായതോടെ മറുപടിയുമായി അദ്ദേഹം തന്നെ മുന്നോട്ട് എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ.. പ്രിയ നടി എന്റെ വീട്ടിലേക്ക് അഭയം തേടി ഓടിയെത്തിയ ആ ദിവസം കഴിഞ്ഞ് നാലു വര്‍ഷത്തോളമാകുന്നു. ആ ദിവസത്തിലും അതിനടുത്ത ദിവസങ്ങളിലും എന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ മാധ്യമപ്രവര്‍ത്തകരോട് അന്നേ ദിവസം വീട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നല്ലാതെ പിന്നീടുള്ള ഇന്നുവരെയുള്ള ദിവസങ്ങളില്‍ ഞാന്‍ ഏതെങ്കിലും ചാനലുകളിലോ പത്രത്തിനു മുന്നിലോ ഒന്നും തന്നെ സംസാരിച്ചിട്ടില്ല; കാരണം നിങ്ങള്‍ക്കൊക്കെ അറിയാവുന്നത്രയേ എനിക്കും അറിയാന്‍ സാധിച്ചിട്ടുള്ളു എന്നതു തന്നെയാണ്. എന്നാല്‍ നാലുവര്‍ഷം മുമ്പുള്ള ആ ദിവസങ്ങളില്‍ ദിലീപിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടുള്ള മാധ്യമങ്ങളുടെ ചില ചോദ്യങ്ങളില്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ടായിരുന്നു.
ഇപ്പോള്‍ ഈ കുറിപ്പെഴുതാന്‍ കാരണം അന്ന് ഞാന്‍ പ്രതികരിച്ച കാര്യങ്ങള്‍ വിഷ്വലില്ലാതെ എന്റെ ശബ്ദം മാത്രമായി ഇന്നു ഞാന്‍ പറയുന്ന അഭിപ്രായമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഒരുപാടു പേര്‍ എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും, ചിലര്‍ നല്ല വാക്കുകളും വളരെ മോശമായി മറ്റു ചിലര്‍ അസഭ്യ വര്‍ഷങ്ങളും എന്റെ മേല്‍ ചൊരിയുന്നതില്‍ ഞാന്‍ അസ്വസ്ഥനായതുകൊണ്ടുമാണ്. ആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധിയെന്നൊക്കെ വേര്‍തിരിച്ചെടുക്കാന്‍ ഇവിടെ പോലീസുണ്ട്, നിയമമുണ്ട്, കോടതിയുണ്ട്; അവരുടെ ജോലി അവര്‍ ചെയ്യട്ടെ. നിങ്ങളെപ്പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്; പക്ഷെ അതൊന്നും മറ്റുള്ളവരില്‍ കെട്ടിയേല്‍പ്പിക്കാനുള്ളതല്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം എനിക്കുള്ളതുകൊണ്ട് തന്നെ പുതിയ പ്രസ്താവനകളുമായി ഒരിക്കലും ഞാന്‍ വരികയുമില്ല. എന്റെ ഈ കുറിപ്പ് കണ്ടതിനു ശേഷം “അന്ന് സത്യം തിരിച്ചറിയാതെ പോയ ലാല്‍ ഇന്നിതാ അഭിപ്രായം തിരുത്തിയിരിക്കുന്നു” എന്ന തലക്കെട്ടുമായി വീണ്ടും ഇത് വാര്‍ത്തകളില്‍ കുത്തിത്തിരുകരുതെന്ന് വിനീതമായി അഭ്യര്‍ത്ഥിച്ചുകൊണ്ട്, യഥാര്‍ത്ഥ കുറ്റവാളി അതാരായാലും ശിക്ഷിക്കപ്പെടട്ടേ….. ഇരയ്ക്ക് നീതി ലഭിക്കട്ടെ. പ്രാര്‍ത്ഥനകളുമായി..
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് പ്രകാരം നടൻ ദിലീപിന്റെ ഫോണുകൾ കോടതിക്ക് കൈമാറുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. പരിശോധനയ്ക്ക് അയച്ചത് രണ്ടു ഫോണുകൾ മാത്രമാണ്. കോടതി ആവശ്യപ്പെട്ടതു പോലെ ആറു ഫോണുകളും തിങ്കളാഴ്ച മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…