ചെന്നൈയിൽ വീട്ടിൽ ലോക്ക് ഡൗണിൽ ആണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ഇപ്പോൾ. ഇതിനിടെ കൊറോണ മൂലം കഷ്ടപ്പെടുന്നവർക്ക് സാന്ത്വനം നൽകാനും താരം ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ ഫേസ്ബുക്കിൽ പുതിയ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് താരമിപ്പോൾ. ബെയിലി എന്ന തന്റെ പട്ടികുട്ടിയോടൊപ്പം നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ പോസ്റ്റ്ചെയ്തിരിക്കുന്നത്. താടി വളർത്തിയ ലുക്കിലാണ് മോഹൻലാൽ ഇപ്പോൾ. ലോക്ക് ഡൗണിന് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങിലായിരിക്കും താരം ജോയിൻ ചെയ്യുക. ചിത്രത്തിൽ താടി വെച്ച ലുക്കിലാണോ ലാലേട്ടൻ എത്തുന്നത് എന്നും കമന്റിൽ ആരാധകർ ചോദിക്കുന്നുണ്ട്.
മരയ്ക്കാർ റിലീസിന് തയ്യാറെടുക്കുന്ന സമയത്തായിരുന്നു ഇന്ത്യയിൽ ലോക്ക് ഡൗണ് പ്രഖ്യാപിച്ചത്. അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മരക്കാർ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…