നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധുവാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ലളിതം സുന്ദരം’ ബിജു മേനോന്റെ ജന്മദിനമായ നാളെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറക്കും. വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോന്‍ – മഞ്ജു വാര്യര്‍ ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സെഞ്ചുറിയുടെ സഹകരണത്തോടെയാണ് മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ താരം ലളിതം സുന്ദരം നിര്‍മിക്കുന്നത്.
ബിജുമേനോനും മഞ്ജു വാര്യരുമാണ് ‘ലളിതം സുന്ദരം’ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുപതുവര്‍ഷങ്ങള്‍ക്കു ശേഷം മഞ്ജു വാര്യര്‍ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അല്‍പ്പം നെഗറ്റീവ് ഷെയ്ഡുള്ള ഉത്തമന്‍ എന്ന കഥാപാത്രമായി ബിജു മേനോന്‍ എത്തിയപ്പോള്‍, ഭദ്ര എന്ന കരുത്തയായ സ്ത്രീ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.
വണ്ടിപെരിയാര്‍, കുമളി, വാഗമണ്‍, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പി സുകുമാറും ഗൗതം ശങ്കറും ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും ഒരുക്കുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ സുധീഷ്, സൈജു കുറുപ്പ്, രഘുനാഥ് പലേരി, അനു മോഹന്‍, രമ്യ നമ്പീശന്‍, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിംഗ് – ലിജോ പോള്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ബിനീഷ് ചന്ദ്രന്‍, ബിനു ജി, ആര്‍ട്ട് – എം ബാവ, കോസ്റ്റ്യൂം – സമീറ സനീഷ്, മേക്കപ്പ് – റഷീദ് അഹമ്മദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – വാവ, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – എ ഡി ശ്രീകുമാര്‍, പി ആര്‍ ഓ – വാഴൂര്‍ ജോസ്, എ എസ് ദിനേശ്, സ്റ്റില്‍സ് – രാഹുല്‍ എം സത്യന്‍, പ്രൊമോ സ്റ്റില്‍സ് – ഷനി ഷാക്കി, ഡിസൈന്‍ – ഓള്‍ഡ് മങ്ക്‌സ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…