നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവർ നായക കഥാപാത്രങ്ങളായി എത്തുന്ന ‘ലളിതം സുന്ദരം’ ‘ട്രയിലർ റിലീസ് ചെയ്തു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ യുട്യൂബ് ചാനലിലാണ് ട്രയിലർ റിലീസ് ചെയ്തത്. മാർച്ച് 18ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ‘ലളിതം സുന്ദരം’ റിലീസ് ചെയ്യും. നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യരുടെ ആദ്യ സംവിധാന സംരംഭമാണിത്. ട്രയിലറിന് വമ്പൻ വരവേൽപ്പ് ആണ് ലഭിച്ചിരിക്കുന്നത്. ഒരു ഫീൽഗുഡ് കുടുംബചിത്രമായിരിക്കും ‘ലളിതം സുന്ദരം’ എന്ന് വ്യക്തമാക്കുന്നതാണ് ട്രയിലർ.
‘സുന്ദരമായ ചിത്രമാകട്ടെ എന്ന് ആശംസിക്കുന്നു ‘ലളിതം സുന്ദരം’, ‘പേര് പോലെ തന്നെ ലളിതം സുന്ദരം ആകട്ടെ സിനിമ’, ‘പടം കിടുക്കും എന്നു തോന്നുന്നു… മഞ്ജുവാര്യർ ലുക്കും പെർഫോമൻസും കണ്ടിട്ട് പൊളിക്കും എന്ന് തന്നെ കരുതാം…’, അങ്ങനെ പോകുന്നു ട്രയിലറിന് ആരാധകർ നൽകിയ കമന്റുകൾ. കഴിഞ്ഞയിടെ ചിത്രത്തിലെ ‘മേഘജാലകം തുറന്നു നോക്കിടുന്നുവോ…’എന്ന ഗാനം റിലീസ് ചെയ്തിരുന്നു. മഞ്ജു വാര്യർ, ബിജു മേനോൻ, സൈജു കുറുപ്പ് ഉൾപ്പെടെയുള്ള ഒരു സംഘം ഉല്ലാസയാത്ര നടത്തുന്ന രംഗങ്ങളായിരുന്നു പാട്ടിലുടനീളം. കാർ യാത്രയിൽ തുടങ്ങുന്ന ഗാനരംഗങ്ങളിൽ നിറയെ രസകരമായ യാത്രാ മുഹൂർത്തങ്ങളായിരുന്നു. സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ആണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…