65ൽ അധികം മിഡ്നൈറ്റ് ഷോകളുമായി തല്ലുമാല; ഹൗസ്ഫുൾ ബോർഡുകൾ നിരത്തിവെച്ച് തിയറ്ററുകൾ, മണവാളൻ വസീമിനെ കാണാൻ ജനപ്രവാഹം

യുവതാരങ്ങളായ ടൊവിനോ തോമസും കല്യാണി പ്രിയദർശനും നായകരായി എത്തിയ ചിത്രം തല്ലുമാല കഴിഞ്ഞദിവസം തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന് വലിയ രീതിയിലുള്ള വരവേൽപ്പാണ് ലഭിച്ചത്. മിക്കയിടത്തും തിയറ്ററുകൾ നിറഞ്ഞുകവിഞ്ഞു. തിയറ്ററുകളുടെ കൗണ്ടറുകൾക്ക് മുമ്പിൽ ഹൗസ്ഫുൾ ബോർഡുകൾ സ്ഥാനം പിടിച്ചു. നിലവിലുള്ള ഷോകൾക്ക് പുറമേ സ്പെഷ്യൽ ഷോകളും മിക്ക തിയറ്ററുകളിലും സംഘടിപ്പിച്ചു. ഇന്നലെ രാത്രിയിൽ 65ൽ അധികം മിഡ്നൈറ്റ് ഷോകളാണ് തല്ലുമാലയ്ക്ക് ലഭിച്ചത്. ‘ഇന്ന് രാത്രി ഒരു മണിക്ക് സ്പെഷ്യൽ ഷോ ഉണ്ടായിരിക്കുന്നതാണ്’ എന്ന ബോർഡ് പല തിയറ്ററുകൾക്ക് മുമ്പിലും ഉയർന്നു.
ഏതായാലും ആഴ്ചാവസാനം ആയതോടെ മിക്കയിടത്തും നിമിഷനേരം കൊണ്ടാണ് തിയറ്ററുകൾ ഹൗസ്ഫുൾ ആകുന്നത്. വൈകുന്നേരത്തെയും രാത്രിയിലെയും ഷോകൾക്കുള്ള ടിക്കറ്റുകൾ വളരെ പെട്ടെന്നാണ് നിറയുന്നത്.

ഏതായാലും തിയറ്ററുകളിൽ മണവാളൻ വസീമിന്റെയും പിള്ളാരുടെയും വിളയാട്ടം തരംഗമായിരിക്കുകയാണ്. ബുക്ക് മൈ ഷോയിൽ ഈ അടുത്ത കാലത്തൊന്നും ഇത്ര വേഗത്തിൽ ടിക്കറ്റുകൾ വിറ്റുപോയിട്ടില്ല. ചിത്രം റിലീസ് ആയി ആദ്യ മണിക്കൂറുകളിൽ തന്നെ വളരെ പോസിറ്റീവ് ആയിട്ടുള്ള റിവ്യൂ ആണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ തന്നെ പ്രി റിലീസ് ബുക്കിംഗ് ആരംഭിച്ചിരുന്നു. റിലീസിന് മുമ്പ് തന്നെ ഒരു കോടിയോളമാണ് ചിത്രം പ്രി റിലീസ് ബുക്കിംഗിലൂടെ സ്വന്തമാക്കിയത്.

നടൻ ടൊവിനോ തോമസിന്റെ കരിയർ ബെസ്റ്റ് ഓപ്പണിംഗ് ആയി മാറിയിരിക്കുകയാണ് തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രതതിന്റെ രചന മുഹ്സിൻ പെരാരിയും അഷ്റഫ് ഹംസയും ചേർന്നാണ്. കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആഷിക്ക് ഉസ്മാന്റെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർമാണം. ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിൻ, അസിം ജമാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതു വയസുകാരനായ മണവാളൻ വസിം എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്റെ പേര്. തലശ്ശേരി, ദുബായ്, കണ്ണൂരിലെ പരിസരങ്ങൾ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

17 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago