മോശം പെരുമാറ്റത്തിനും ലൈംഗിക അതിക്രമത്തിനും ബോളിവുഡിൽ പേരുകേട്ട ഒരു വ്യക്തിയാണ് സംവിധായകൻ സാജിദ് ഖാൻ. മീടൂ വിപ്ലവം നിറഞ്ഞാടിയപ്പോൾ അഭിനേത്രിമാരും ജോലിക്കാരും സാജിദ് ഖാനെതിരെ ശബ്ദമുയർത്തിയിരുന്നു. 2013 ജൂണിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ നടി ജിയാ ഖാന്റെ സഹോദരി നടത്തിയിരിക്കുന്ന ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ബിബിസിയുടെ ഡെത്ത് ഇൻ ബോളിവുഡ് എന്ന ഡോക്യൂമെന്ററിക്ക് ഇടയിലാണ് ജിയയുടെ സഹോദരി കരിഷ്മയുടെ വെളിപ്പെടുത്തൽ.
ഒരു റിഹേഴ്സലിനിടയിൽ സ്ക്രിപ്റ്റ് വായിച്ചുകൊണ്ടിരിക്കുകയിരുന്ന ജിയയോട് ടോപ്പും ബ്രായും ഊരുവാൻ സാജിദ് ഖാൻ ആവശ്യപ്പെട്ടുവെന്നാണ് കരിഷ്മ വെളിപ്പെടുത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് പോലും അപ്പോൾ ആരംഭിച്ചിരുന്നില്ലെന്നും ജിയക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നുവെന്നും സഹോദരി വെളിപ്പെടുത്തി. ആ സിനിമക്ക് വേണ്ടി കോൺട്രാക്ടിൽ ഒപ്പിട്ടിരുന്നതിനാൽ ഒഴിവാകുവാനും ജിയക്ക് സാധിക്കുമായിരുന്നില്ലെന്നും സഹോദരി കൂട്ടിച്ചേർത്തു.
കരിഷ്മയും തനിക്ക് സാജിദ് ഖാനിൽ നിന്നുമുണ്ടായ അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്. ജിയക്കൊപ്പം സാജിദ് ഖാന്റെ വീട്ടിൽ പോയപ്പോഴാണ് സംഭവം. ഏകദേശം 16 വയസ്സായിരുന്നു തനിക്ക് അന്ന് ഉണ്ടായിരുന്നതെന്നും കിച്ചൻ ടേബിളിലേക്ക് കുനിഞ്ഞ് നിന്ന തന്നെ കണ്ട് അവൾക്ക് സെക്സ് വേണമെന്ന് സാജിദ് ഖാൻ കമന്റ് ചെയ്തുവെന്ന് കരിഷ്മ വെളിപ്പെടുത്തി. ജിയ തന്നെയാണ് അനിയത്തിയുടെ രക്ഷക്കെത്തിയത്. അവൾ നിഷ്കളങ്കയാണ്, ചെറുപ്പമാണ് ഒന്നുമറിയില്ല എന്ന് പറഞ്ഞ് ജിയ അനിയത്തിയെ രക്ഷപ്പെടുത്തുകയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…