Categories: MalayalamNews

സിത്താരയുടെ ചിരി ആരോചകം; നെഗറ്റീവ് കമന്റ് പറഞ്ഞ വ്യക്തിക്ക് അർഹിക്കുന്ന മറുപടിയുമായി സിത്താര

മലയാള സിനിമയിലെ ഏറ്റവും മുൻനിര നായകന്മാരിൽ പ്രമുഖയാണ് സിത്താര കൃഷ്ണകുമാർ .അടുത്തിടെ സിത്താര നേരിടേണ്ടിവന്ന ഒരു മോശം അനുഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വാചാല ആവുകയാണ് സിത്താര. അതോടൊപ്പം ഒരു സന്ദേശവും….

സിത്താരയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

സ്ഥലം തലസ്ഥാനനഗരം ! ഒരു സംഗീത പരിപാടിക്കായി എത്തിയതാണ്.
എയർപോർട്ടിൽ കാത്തുനിന്നവർ മുതൽ, വേദിയുടെ പുറകിലും, മുന്നിലും, സദസ്സിലും എല്ലാം കണ്ടവരും പരിചയപ്പെട്ടവരും എല്ലാം നല്ല മുത്തുപോലത്തെ മനുഷ്യരായ സംഘാടകർ, കാണികൾ !
ആദ്യഗാനം പാടിയ ശേഷം ഉള്ള നിശബ്ദതയുടെ ഒരു മൈക്രോ സെക്കന്റ്‌ ഇടവേളയിൽ ഉയർന്നു കേട്ട ഒരു ശബ്ദം ! സദസ്സിൽ നിന്ന് ഒരു സുഹൃത്ത് ഉറക്കെ പറയുന്നു, നിങ്ങൾ ടീവിയിൽ ഇങ്ങനെ ചിരിക്കരുത് ! ആദ്യം കെട്ടുകെട്ടില്ല എന്ന മട്ടിൽ ‘എന്തോ? ‘ എന്നു ചോദിച്ചു ! പക്ഷെ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു, വീണ്ടും അതുതന്നെ പറഞ്ഞു, ചിരിക്കരുത് ! തമാശ പോലെ ഞാൻ ചോദിച്ചു നോക്കി ‘ഒരാളുടെ ചിരി അവസാനിപ്പിക്കുന്നത് ശെരിയാണോ ” !! ആ സഹോദരൻ വീണ്ടും പറഞ്ഞു, ‘ശെരിക്കും ഉള്ള ചിരിയല്ല നിങ്ങളുടെ!!’ !

ആ ഒരു പാട്ട് പാടുമ്പോൾ മുഴുവൻ ഞാൻ അദ്ദേഹത്തിന്റെ വാക്കുകൾ ഓർത്തു ! ശെരിയാണ്, മഹാ അബദ്ധമാണ് എന്റെ ചിരി, ചിലപ്പോൾ അരോചകവും ! പക്ഷെ അന്നും, ഇന്നും, എപ്പോളും പറയാനുള്ളത് ഒരു കാര്യമാണ് ! ഓർത്തുനോക്കുമ്പോൾ എന്റെ അമ്മയുടെ, അച്ഛമ്മയുടെ, ചെമ്മയുടെ അങ്ങനെ വീട്ടിൽ മിക്കവാറും എല്ലാവർക്കും ഇതേ അന്തംവിട്ട ചിരിയാണ് ! ഞാൻ എന്റെ ചിരി മാറ്റുന്നു എന്നതിന്റെ അർത്ഥം ഞാൻ എന്റെ വീടിനെ മറക്കുന്നു, എന്റെ ഇടത്തെ മറക്കുന്നു, എന്നെ തന്നെ മറക്കുന്നു എന്നാണ് !! അതിനു തത്കാലം തയ്യാറല്ല! ആ പ്രിയ സഹോദരന് റിമോട്ടിലെ മ്യുട്ട് ബട്ടൺ തന്നെ ശരണം !

ഇപ്പോൾ ഞാൻ ഓർക്കുന്നത് മറ്റൊന്നാണ്, സ്നേഹോഷ്മളമായ പെരുമാറ്റം കൊണ്ട് ചേർത്ത് പിടിച്ച പലരുടെയും മുഖങ്ങൾ മനസ്സിൽ നിന്ന് മാഞ്ഞിട്ടും, വാക്കുകൾ കൊണ്ട് വെറും രസത്തിനും, കാര്യത്തിനും ഒക്കെ വേദനിപ്പിക്കുന്ന പല മുഖങ്ങളും മനസ്സിൽ മായാതെ നിൽക്കുന്നു. അത്രയ്ക്ക് ശക്തിയുണ്ട് നെഗറ്റിവിറ്റിക്ക് !! ഒരു നിമിഷാർത്ഥം മതി, അര വാക്ക് മതി വർഷങ്ങൾ പഠിച്ചും, കരഞ്ഞും, തളർന്നും, നിവർന്നും, നടന്നും, കിതച്ചും, ധ്യാനിച്ചും ഉരുവപ്പെടുത്തിയ ഒരുപിടി സന്തോഷം തല്ലിക്കെടുത്താൻ ! ആരും ആരോടും അങ്ങനെ അരുത് ! പറയാനുള്ളതെന്തും നന്നായി സ്നേഹമായി ചേർത്ത് പിടിച്ചു പറയാം നമുക്ക് !!!
#NoToNegativeVibes

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago