അമ്പിളിദേവിയുടെയും ആദിത്യന്റെയും വിവാഹം വഴി തെളിച്ചിരിക്കുന്നത് വമ്പൻ വിവാദങ്ങളിലേക്കാണ്. ആദിത്യന്റെ നാലാമത്തെ വിവാഹമാണെന്ന പ്രചാരണത്തോടെ തുടങ്ങിയ വിവാദം, അമ്പിളിയുടെ മുൻഭർത്താവ് ലോവൽ ഷൂട്ടിംഗ് സൈറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ചതോടെ കൂടുതൽ വിവാദമായി. ലോവലിനെതിരെ ആദിത്യനും അമ്പിളിയും രംഗത്തെത്തി. ഇപ്പോൾ തന്റെ കുടുംബജീവിതം തകർത്തത് ആദിത്യൻ ആണെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ലോവൽ.
“ഇപ്പോഴും അതിനൊരു കൃത്യമായ മറുപടി പറയാൻ എനിക്ക് അറിയില്ല. എല്ലാ ദമ്പതിമാർക്കും ഇടയിലും ഉണ്ടാവില്ലേ ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ. പിന്നെ, എനിക്ക് സ്വഭാവദൂഷ്യം ഉണ്ടെന്നും മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും പുറത്തു നിന്നു പലരും അമ്പിളിയെ വിളിച്ചു പറഞ്ഞു. ജീവിതം തകർക്കാൻ ചിലർ വച്ച പാരകൾ.” ലോവൽ വെളിപ്പെടുത്തി.
ആ കൂട്ടത്തിൽ ആദിത്യനും ഉണ്ടോയെന്ന ചോദ്യത്തിന് ലോവലിന്റെ മറുപടി ഇപ്രകാരമായിരുന്നു. “തീർച്ചയായും. എന്റെ കുടുംബ ജീവിതം തകർക്കാൻ ഏറ്റവും കൂടുതൽ കളിച്ചത് ആദിത്യൻ തന്നെയാണ്. അയാൾക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു. കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. അയാളുടെ ആഗ്രഹം സാധിക്കുന്നതിനു വേണ്ടി എനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തി. അതിൽ അയാൾ വിജയിച്ചിരിക്കുന്നു. ജീവിതം നഷ്ടപ്പെട്ടത് എനിക്കും.”
ദാമ്പത്യം തകർത്തതിന് പിന്നിൽ ആദിത്യൻ ആണെന്ന് തെളിയിക്കാൻ തന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവവും ലോവൽ പറഞ്ഞു. “അടുത്തിടെ നടന്ന ഒരു സംഭവം ഞാൻ പറയാം. ഷൂട്ടിങ് സെറ്റിൽ കയറി ഏതോ ഗുണ്ടകൾ അമ്പിളിയെ ഭീഷണിപ്പെടുത്തി. എന്റെ ആളുകൾ എന്ന വ്യാജേന എത്തിയ അവരെ അയച്ചത് സത്യത്തിൽ ആദിത്യനായിരുന്നു. പക്ഷേ, പഴി എന്റെ തലയിൽ വീണു. അമ്പിളി കേസ് കൊടുത്തു. ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങേണ്ട അവസ്ഥ എനിക്ക് ഉണ്ടായി. എനിക്കെതിരെ സാക്ഷി പറയാൻ വന്നവരൊക്കെ ആദിത്യന്റെ നാട്ടുകാർ. അതായത് എറണാകുളത്ത് നടന്നു എന്നു പറയപ്പെടുന്ന സംഭവത്തിനു സാക്ഷികൾ കൊല്ലത്തു നിന്ന്. അതോടെ പൊലീസിനു കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമായി. എസ്.ഐ എന്നോട് പറഞ്ഞു; ‘അനിയാ ഇത് കള്ളക്കേസാ, ആ സ്ത്രീയെ അവരുടെ പാട്ടിന് വിട്ടേക്കൂ’ എന്ന്. മറ്റുള്ളവരെ പഴിചാരിയുള്ള ഇത്തരം വൃത്തികെട്ട കളികൾ ആദിത്യന്റെ സ്ഥിരം നമ്പറുകളിൽ ഒന്നാണ്. സീരിയൽ രംഗത്തെ പലരും അതിന് ഇര ആയിട്ടുമുണ്ട്.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…