Categories: Celebrities

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അവധിക്കാലം ഗോവയില്‍ ആഘോഷിച്ച് താരങ്ങള്‍

കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഗോവയില്‍ അവധിയാഘോഷിക്കുകയാണ് ബോളിവുഡ് നടി കിം ശര്‍മയും ടെന്നീസ് താരം ലിയാന്‍ഡര്‍ പേസും. ഗോവയില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുമുണ്ട്. 1992 നും 2016 നും ഇടയില്‍ ഏഴ് ഒളിമ്പിക് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ലിയാന്‍ഡര്‍ പേസ് കിം ശര്‍മ്മയുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഗോവയിലെ റെസ്റ്റോറന്റായ പൊസഡ ബീച്ചില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചത്.

കൊവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും കാരണം സെലിബ്രേറ്റികളടക്കം മിക്കവരും യാത്ര പോകാനാവാതെ വീടിനുള്ളില്‍ കഴിയുകയായിരുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വന്നതോടെ മിക്കവരും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചും സാമൂഹിക അകലം പാലിച്ചും യാത്രകള്‍ നടത്താനും തുടങ്ങി. മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചതോടെ നിയന്ത്രണങ്ങളും കടുപ്പിച്ചിരിക്കുകയാണ്.

നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഗോവയിലേക്ക് പ്രവേശനമുള്ളു. ഒപ്പം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുമ്പ് കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം മതിയാരുന്നു ഗോവയിലേക്ക് പ്രവേശിക്കുവാന്‍. സഞ്ചാരികളുടെ തിരക്ക് കൂടിയതും കോവിഡ് ആശങ്കയും കണക്കിലെടുത്താണ് ഈ പുതിയ നിയമം. സംസ്ഥാനവ്യാപകമായുള്ള കര്‍ഫ്യൂ ജൂലൈയ് 19 വരെ നീട്ടിയിരിക്കുകയാണിപ്പോള്‍. കാസിനോകള്‍, പ്രതിവാര മാര്‍ക്കറ്റുകള്‍, സിനിമാ ഹാളുകള്‍, ഷോപ്പുകള്‍ എന്നിവ വൈകുന്നേരം 7 മുതല്‍ രാവിലെ 7 വരെ അടയ്ക്കും.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago