മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. പാട്ടിനെ സ്നേഹിക്കുന്ന മലയാളികൾ ചുണ്ടിൽ ഇപ്പോഴും എം ജി പാടിയ പാട്ടുകൾ മൂളി നടക്കാറുണ്ട്. എം ജി ശ്രീകുമാറിന് ഒപ്പം തന്നെ ഭാര്യ ലേഖയും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ലേഖ ശ്രീകുമാർ. ഇപ്പോൾ മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ലേഖ സോഷ്യൽ മീഡിയയിൽ. മകൾക്കൊപ്പം ഗുരുവായൂരിൽ എത്തിയപ്പോഴുള്ള ചിത്രമാണ് ലേഖ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
മകൾക്കൊപ്പമുള്ള രണ്ടു ചിത്രങ്ങളാണ് ലേഖ ശ്രീകുമാർ പങ്കുവെച്ചിരിക്കുന്നത്. ഒന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുളള ചിത്രമാണ് ലേഖ പങ്കുവെച്ചത്. മകൾ നാട്ടിൽ വന്നോ എന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് അതെ എന്ന മറുപടിയാണ് ലേഖ നൽകിയിരിക്കുന്നത്. നാലാഴ്ചത്തേക്ക് ആണ് മകൾ നാട്ടിൽ എത്തിയിരിക്കുന്നതെന്നും ലേഖ മറുപടി നൽകിയിട്ടുണ്ട്. മകൾക്കൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രം പങ്കുവെച്ചതിന് ഒപ്പം മകൾക്കും കൂട്ടുകാർക്കും ഒപ്പമുള്ള ചിത്രങ്ങളും ലേഖ പങ്കുവെച്ചിട്ടുണ്ട്.
തനിക്കൊരു മകളുണ്ടെന്നുള്ള കാര്യം ലേഖ തന്നെയായിരുന്നു വെളിപ്പെടുത്തിയത്. ഗൃഹലക്ഷ്മി മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ലേഖ മകളെക്കുറിച്ച് പറഞ്ഞത്. ‘എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എനിക്കൊരു മകളുണ്ടെന്നത്. കല്യാണം കഴിഞ്ഞ് അമേരിക്കയിലാണ്. ഞങ്ങൾ ഹാപ്പിയാണ്, അവരും ഹാപ്പി’ – എന്നായിരുന്നു ലേഖ പറഞ്ഞത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…