പാചക വീഡിയോകളിലൂടെയും ബ്യൂട്ടി ടിപ്സുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ലക്ഷ്മി നായർ. യുട്യൂബിൽ ലക്ഷ്മി നായർ എന്ന ചാനലിലൂടെ തന്റെ എല്ലാ വിശേഷങ്ങളും അവർ പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ലക്ഷ്മിയുടെ വീഡിയോകളെല്ലാം വൈറലാണ്. ഏതായാലും പുതിയതായി ലക്ഷ്മി നായർ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ തന്റെ കുടുംബത്തിലെ ട്രിപ്ലെറ്റ്സിനെയാണ് ലക്ഷ്മി നായർ പരിചയപ്പെടുത്തുന്നത്. ലക്ഷ്മി നായരുടെ മകൾ പാർവതിക്ക് ആണ് ഒറ്റപ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ പിറന്നത്.
മകൾക്ക് ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് കൺമണികളുടെയും ചിത്രങ്ങളും വീഡിയോകളുമാണ് ലക്ഷ്മി നായർ പങ്കുവെച്ചിരിക്കുന്നത്. യുവാൻ, വിഹാൻ, ലെയ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ. അഞ്ചു മാസമാണ് മൂവർ സംഘത്തിന്റെ പ്രായം. ഇവരെ കൂടാതെ, നാലു വയസുകാരനായ ആയുഷ് എന്ന മകനും പാർവതിക്ക് ഉണ്ട്. മകൾക്കും പേരക്കുട്ടികൾക്കുമൊപ്പം മാഞ്ചസ്റ്ററിലാണ് ഇപ്പോൾ ലക്ഷ്മി നായർ ഉള്ളത്.
കുട്ടികളുടെ വിശേഷങ്ങൾ പങ്കുവെച്ചതിനൊപ്പം അവർക്കായി ഒരുക്കിയ മുറിയുടെ വിശേഷങ്ങളും ലക്ഷ്മി നായർ പങ്കുവെച്ചു. മൂവർസംഘത്തിനൊപ്പമുള്ള സന്തോഷനിമിഷങ്ങളും ലക്ഷ്മി നായർ പങ്കുവെക്കുന്നു. ഏതായാലും യുട്യൂബിൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് വീഡിയോ. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…