അതേ, ഗ്ലാസ് കടിച്ചു തിന്നുന്ന വീഡിയോ പങ്കു വെച്ചിരിക്കുകയാണ് നടി ലെന. ‘ദ ഗ്ലാസ് ഈറ്റിംഗ് ഫാമിലി’ എന്ന പേരോടെയാണ് ലെന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷേ സംഗതി പ്രാങ്ക് ആണെന്നു മാത്രം. ‘2017 മേയ് 15ന് ആദം ജോണിന്റെ ഷൂട്ടിനിടെ ഞാനൊരു പ്രാങ്ക് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു, ഗ്ലാസ് കടിച്ചു മുറിക്കുന്നതായിട്ട്. (സത്യത്തില്‍ ഫൈറ്റ് സീനുകളുടെ ഷൂട്ടിന് ഉപയോഗിച്ച വാക്‌സ് ഗ്ലാസായിരുന്നു അത്.)’
അച്ഛനും അമ്മയും കഴിക്കുന്നത് ഈ വര്‍ഷം അച്ഛന്റെ ജന്മദിനത്തിന് അമ്മ ഉണ്ടാക്കിയ കോക്ക്‌ടെയില്‍ ഗ്ലാസിനെ പോലെ തോന്നിപ്പിക്കുന്ന ഒരു എഡിബിള്‍ കേക്കാണെന്നും ലെന കുറിക്കുന്നു. ഒരു ഹൊററിനു വേണ്ടി ചെയ്തതാണെന്നും കഴിക്കുന്ന ഈ വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്നുവെന്നും ആരും ഇത് വീട്ടില്‍ പരീക്ഷിക്കരുതെന്നും ലെന പറയുന്നുണ്ട്.
ലെനയുടെ അമ്മ ടീന നല്ലൊരു ബേക്കര്‍ കൂടിയാണ്. അമ്മയുണ്ടാക്കിയ കേക്കുകളുടെ വിശേഷങ്ങളും ഇടയ്ക്ക് ലെന സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ലെനയുടെ പിറന്നാളിനു അമ്മ ഒരുക്കിയ കേക്കും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…