Categories: Malayalam

ആ സിനിമ ശരിക്കും എന്റെ ജീവിതം മാറ്റിമറിച്ചു, അഭിനയത്തോടുള്ള പ്രേമം തുടങ്ങിയത് അവിടെ നിന്നാണ്; മനസ്സ് തുറന്ന് ലെന

സ്‌നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ബോൾഡ് നായികമാരിൽ ഒരാളാണ് ലെന. ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നതിലുള്ള ലെനയുടെ കഴിവ് എടുത്തു പറയേണ്ട ഒന്നാണ്. ഇപ്പോഴും ചെറുപ്പം കൈവിടാത്തതുകൊണ്ടാണ് ലേഡി മമ്മൂട്ടി എന്നൊരു വിളിപ്പേര് ലെനയ്ക്ക് ഉള്ളത്. ആദ്യ സിനിമകളില്‍ ലെനയുടെ അഭിനയം അത്ര പെര്‍ഫക്ഷനോടെ ആയിരുന്നില്ലെന്നും അഭിനയം ഗൗരവത്തോട ആയിരുന്നില്ലെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുകയാണ് ഇപ്പോള്‍ ലെന. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

സിനിമ ഒരു വലിയ സംഭവമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സിനിമയിലേക്ക് തിരിച്ചുവരാനുള്ള ശ്രമം തുടങ്ങി. സീരിയലുകള്‍ വഴിയാണ് സിനിമയിലേക്ക് തിരിച്ചുവന്നത്. ‘ഓമനത്തിങ്കള്‍പ്പക്ഷി’ എന്ന സീരിയല്‍ ഭയങ്കര ഹിറ്റായി. ബിഗ് ബിയിലൂടെയായിരുന്നു രണ്ടാം വരവ്. ഓമനത്തിങ്കള്‍പ്പക്ഷിയിലെ കാരക്ടര്‍ കണ്ടിട്ടാണ് ബിഗ് ബിയിലേക്ക് വിളിക്കുന്നത്.

ആ സിനിമ ശരിക്കും എന്റെ ജീവിതം മാറ്റിമറിച്ചു. അഭിനയത്തോടുള്ള പ്രേമം തുടങ്ങിയത് അവിടെ നിന്നാണെന്ന് പറയാം. മലയാള സിനിമയിലെത്തിയിട്ട് ഇപ്പോള്‍ 22വര്‍ഷമായി. തുടക്കകാലത്ത് അഭിനയമെന്താണെന്ന് അറിയില്ലായിരുന്നു. ഞാന്‍ ബിഹേവ് ചെയ്യുക മാത്രമായിരുന്നു. പക്ഷേ ആ സമയത്ത് സിനിമ അത്രയും വളര്‍ന്നിട്ടുണ്ടായിരുന്നില്ല. നന്നായി അഭിനയിക്കണമെന്നാണ് അന്ന് നമ്മളോട് പറഞ്ഞിരുന്നത്. ഇപ്പോള്‍ ബിഹേവ് ചെയ്താല്‍ മതിയെന്ന അവസ്ഥ വന്നപ്പോള്‍ ഒരാക്ടര്‍ എന്ന നിലയ്ക്ക് ഞാന്‍ എന്നെത്തന്നെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago