ലിയോ ആദ്യദിന കളക്ഷൻ പത്ത് കോടിക്കും മുകളിലേക്ക്..! എങ്ങും ഹൗസ്‌ഫുൾ ഷോകൾ..!

പ്രേക്ഷകന്റെ പൾസറിഞ്ഞ് ചിത്രമൊരുക്കുന്ന ലോകേഷ് കനകരാജ് സംവിധാനം നിർവഹിച്ച ദളപതി വിജയ് ചിത്രം ലിയോ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. വിജയ്ക്കും ലോകേഷിനും കേരളത്തിൽ വമ്പൻ ആരാധകവൃന്ദമാണുള്ളത്. അതിനാൽ തന്നെ ലിയോക്ക് കേരളത്തിലും വൻ വരവേൽപ്പാണ് ലഭിച്ചത്. ലേറ്റ് നൈറ്റ് ഷോകൾ അടക്കം ടിക്കറ്റുകൾ മുഴുവൻ വിറ്റഴിഞ്ഞ കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ കാണുവാൻ സാധിക്കുന്നത്.

7.3 കോടിയെന്ന കെ ജി എഫിന്റെ ആദ്യദിന റെക്കോർഡ് പ്രീസെയിൽസ് കൊണ്ട് തന്നെ ലിയോ തകർത്തിരുന്നു. ഇപ്പോഴിതാ ഹൗസ്‌ഫുൾ ഷോകളും എക്സ്ട്രാ ഷോകളുമായി ആദ്യദിന കളക്ഷൻ പതിനൊന്ന് കോടിയോളം എത്തുമെന്നാണ് പ്രതീക്ഷ. ഇന്നത്തെ ഒട്ടുമിക്ക ഷോകളുടെയും ടിക്കറ്റുകൾ ഇതിനകം വിറ്റുകഴിഞ്ഞു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും തീയറ്ററുകൾ നിറഞ്ഞു കവിയുകയാണ്.

വിജയുടെ അറുപത്തി എഴാമത്തെ ചിത്രമാണ് ലിയോ. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ് ​​മേനോൻ, മൻസൂർ അലി ഖാൻ എന്നിവരടങ്ങുന്ന സംഘമാണ് ലിയോയിലുള്ളത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിൽ രാവിലെ 4 മണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ നടത്തിയത്. തമിഴ്‌നാട്ടിൽ പുലർച്ചെ ഷോ അനുവദിച്ചിട്ടില്ലാത്തതിനാൽ അവിടെ നിന്നും ആരാധകർ കേരളത്തിൽ എത്തുകയും ചെയ്‌തു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago