പിടികിട്ടാപുള്ളി സുകുമാര കുറുപിന്റെ കഥ പറയുന്ന ‘കുറുപ്’ തിയറ്ററുകൾ പിടിച്ചടക്കി മുന്നേറുകയാണ്. ആദ്യദിവസത്തെ ഷോ കഴിഞ്ഞപ്പോൾ തന്നെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടായത്. കേരളത്തിൽ മാത്രം 450 തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ലോകവ്യാപകമായി 1500 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം റിലീസ് ചെയ്യുന്ന ആദ്യത്തെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് കുറുപ്. ഡിസംബർ രണ്ടിന് മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡചിത്രം ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ തിയറ്ററുകളിൽ റിലീസ് ചെയ്യും. അതേസമയം, കുറുപ് സിനിമയ്ക്ക് ഉള്ള ആളുകളുടെ തള്ളിക്കയറ്റം കാണുമ്പോൾ ഡിസംബർ രണ്ടിന് എന്ത് സംഭവിക്കുമെന്ന ഭയമാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് പ്രസിഡന്റും നിര്‍മ്മാതാവുമായ ലിബർട്ടി ബഷീർ പറഞ്ഞു. ഓൺലൈൻ മാധ്യമമായ ദ ക്യുവിനോട് ആണ് ലിബർട്ടി ബഷീർ ഇങ്ങനെ പറഞ്ഞത്.
‘കുറുപ് സിനിമയ്ക്കുള്ള ആളുകളുടെ തള്ളിക്കയറ്റം കാണുമ്പോൾ ഡിസംബർ രണ്ടിന് എന്ത് സംഭവിക്കുമെന്നതിൽ ഭയം തോന്നുന്നു. അത്രയും ജനക്കൂട്ടം ഉണ്ടാകും. അതെങ്ങനെ നിയന്ത്രിക്കുമെന്ന ഭയം ഞങ്ങൾക്ക് ഇപ്പോഴുമുണ്ട്. ഇനി ഡിസംബർ 31 വരെ തിയറ്ററുകൾ സജീവമായിരിക്കും എന്നത് ഉറപ്പാണ്. സുരേഷ് ഗോപിയുടെ കാവല്‍, ആസിഫ് അലിയുടെ എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്യാനുണ്ട്. മരക്കാര്‍ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ
തിയതി മാറ്റിയിട്ടുണ്ട്’ – ലിബർട്ടി ബഷീർ വ്യക്തമാക്കി.
ഡിസംബർ രണ്ടിന് ലോകവ്യാപകമായി മരക്കാർ റിലീസ് ചെയ്യും. റിലീസ് ചെയ്യാൻ തയ്യാറാകുന്ന എല്ലാ തിയറ്ററുകൾക്കും ഉപാധികളില്ലാതെ ചിത്രം പ്രദർശിപ്പിക്കാൻ കഴിയും. ഫിലിം ചേംബറിന്റെ അപ്രതീക്ഷിത നീക്കത്തെ തുടർന്നാണ് മരക്കാർ തിയറ്റർ റിലീസിന് വഴി തെളിഞ്ഞത്. ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍, കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ എന്നിവര്‍ മന്ത്രി സജി ചെറിയാനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് മരക്കാര്‍ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. മോഹന്‍ലാലിനൊപ്പം അര്‍ജുന്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവരും മരക്കാറിലുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. തിരുനാവുക്കരശ് ആണ് മരക്കാറിന്റെ ക്യാമറ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…