മരക്കാർ നൂറിലധികം തിയറ്ററിൽ പ്രദർശിപ്പിക്കും; സംഘടനയുടെ സമ്മതം ആവശ്യമില്ലെന്ന് ലിബർട്ടി ബഷീർ

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും നിർമാതാവുമായ ലിബർട്ടി ബഷീർ. ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നതിന് സംഘടനകളുടെ സമ്മതം ആവശ്യമില്ലെന്നും ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യുന്ന അതേ സമയത്ത് തന്നെ കേരളത്തിലെ നൂറിലധികം തിയറ്ററുകളിൽ മരക്കാർ പ്രദർശിപ്പിക്കുമെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി. ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ പ്രിയദർശനും മോഹൻലാലും ഇതിനായുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും ലിബർട്ടി ബഷീർ പറഞ്ഞു. ഓൺലൈൻ മാധ്യമമമായ ‘ദ ക്യു’വിനോട് സംസാരിക്കവെയാണ് ലിബർട്ടി ബഷീർ ഇത് വ്യക്തമാക്കിയത്. വലിയൊരു കാൻവാസിൽ ചിത്രീകരിച്ച മരക്കാർ തിയറ്ററിൽ എത്തിക്കുക എന്നത് ജനങ്ങളോടുള്ള പ്രതിബദ്ധത കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചരിത്രപരമായ സിനിമയാണ് മരക്കാർ. ഈ സിനിമ കേരളത്തിലെ ജനങ്ങൾക്ക് തിയറ്ററിൽ കാണാൻ വേണ്ടി നിർമിച്ച സിനിമയാണെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന അതേ സമയത്ത് തന്നെ നൂറിലധികം തിയറ്ററുകളിൽ പ്രദർശിപ്പിക്കും. ആന്റണി പെരുമ്പാവൂരിന്റെയും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെയും സംസ്ഥാന സർക്കാരിന്റെയും നൂറിലധികം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ തയ്യാറാണ്. അതിന് വേണ്ട മുഴുവൻ പിന്തുണയും നൽകുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് തിയറ്ററിൽ കാണാൻ വേണ്ടി നിർമിച്ച സിനിമയാണെന്നും അത് മൊബൈൽ ഫോണിലോ ടിവിയിലോ കാണേണ്ട സിനിമയല്ലെന്നും ലിബർട്ടി ബഷീർ പറഞ്ഞു. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് മലയാളികൾക്ക് ഒരുപാട് സൂപ്പർഹിറ്റുകൾ തന്നെ കമ്പനിയാണ്. അദ്ദേഹത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടായിരിക്കും ചിത്രം ഒടിടിക്ക് നൽകിയത്. അത് നമ്മൾ മനസിലാക്കാതെയിരിക്കരുത്. ആമസോൺ സമ്മതിച്ചാൽ കേരളത്തിലെ നൂറിലധികം തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ജനങ്ങളുടെ ആഗ്രഹമാണ് മരക്കാർ തിയറ്ററുകളിൽ എത്തണമെന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ചാനൽ ചർച്ചയിൽ സംവിധായകൻ പ്രിയദർശൻ മരക്കാർ തിയറ്ററിൽ എത്താൻ കഴിയാത്തതിൽ വളരെ വിഷമത്തോടെ സംസാരിക്കുന്നത് കണ്ടു. നാല് മാസത്തോളം ഹൈദരാബാദിൽ പോയി കഷ്ടപ്പെട്ട് സംവിധാനം ചെയ്ത സിനിമയാണ് മരക്കാർ. ആ സിനിമ തിയറ്ററിൽ റിലീസ് ചെയ്യാൻ കഴിയാത്തത് സംവിധായകൻ എന്ന നിലയിൽ വേദനയുണ്ടാക്കുന്ന കാര്യമാണ്. ഒരു നിർമാതാവ് ആയ തനിക്ക് ആ വേദന മനസിലാകും. അതുകൊണ്ട് കൂടിയാണ് മരക്കാർ തിയറ്ററിൽ എത്തിക്കാൻ മുൻകൈയെടുത്തത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ആദ്യചർച്ചകളിൽ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ മരക്കാർ ഒടിടിയിലേക്ക് പോകില്ലായിരുന്നെന്നും എന്നാൽ, അവർ കൂടുതൽ പരിഗണന കൊടുത്തത് ഫിയോക്കിന് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫിയോക്ക് സംഘടനയുടെ സമ്മതമില്ലാതെ തന്നെ കേരളത്തിൽ നൂറോളം തിയറ്ററുകളിൽ മരക്കാർ റിലീസ് ചെയ്യാൻ സാധിക്കും. തിയറ്ററുകള്‍ക്ക് കോടിക്കണക്കിന് രൂപ ഷെയര്‍ തന്ന ഒരു കമ്പനിയുടെ സിനിമ കൂടിയാണ് മരക്കാര്‍ എന്നും ലിബർട്ടി ബഷീർ പറഞ്ഞു. മരക്കാര്‍ തിയറ്ററില്‍ കളിക്കാതിരുന്നാല്‍ അത് ഒടിടിയുടെ വളര്‍ച്ചക്ക് സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago