Categories: Malayalam

“എനിക്ക് 26 വയസും തെരേസക്ക് 24 വയസുമുണ്ട്” വിവാഹത്തെ കുറിച്ചും പ്രണയിനിയെ കുറിച്ചും മനസ്സ് തുറന്ന് സരിഗമപ വിന്നർ ലിബിൻ സ്കറിയ

സംഗീതാസ്വാദകരുടെ ഇഷ്ട റിയാലിറ്റി ഷോയായിരുന്നു സരിഗമപ. കൊറോണ നാളുകളിലാണ് റിയാലിറ്റി ഷോയുടെ ഫൈനൽ ഭാഗം നടന്നത്. എല്ലാവരും പ്രതീക്ഷിച്ചതുപോലെ തൊടുപുഴകാരനായ ലിബിൻ സ്കറിയ ഒന്നാം സ്ഥാനത്തിന് അർഹനായി. താരത്തിൻ്റെ വിവാഹ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലിബിന് വിവാഹപ്രായമായോ എന്ന് ചോദിക്കുന്നവർക്ക് ഉള്ള മറുപടിയാണ് ലിബിൻ ഇപ്പോൾ നൽകുന്നത്.

ലിബിൻ്റെ വാക്കുകൾ:
എനിക്ക് വിവാഹം കഴിക്കാന്‍ ഉള്ള പ്രായമൊക്കെ ആയി. എനിക്ക് 26 വയസും തെരേസക്ക് 24 വയസുമുണ്ട്. ഞങ്ങളെ രണ്ടുപേരെയും കണ്ടാല്‍ പ്രായം തീരെ പറയില്ല എന്ന് എല്ലാവരും പറയും. അതുകൊണ്ടു തന്നെ എല്ലാവരും എന്നോട് ചോദിക്കും എന്തിനാണ് ഇത്ര നേരത്തെ വിവാഹം കഴിക്കുന്നത് എന്ന്. ആക്ച്വലി എനിക്ക് വിവാഹം കഴിക്കാന്‍ ഉള്ള പ്രായം ആയി എന്നതാണ് സത്യം. സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ ആദ്യം ഇന്‍സ്റ്റയില്‍ ഇട്ടപ്പോള്‍ ആളുകള്‍ കരുതിയത് അത് പുതിയ ആല്‍ബത്തിന്റെ ചിത്രീകരണത്തിന്റെ ഇടയിലുള്ള രംഗങ്ങള്‍ ആണെന്നാണ്. പക്ഷെ പിന്നെ പിന്നെ ആണ് എല്ലാവര്‍ക്കും മനസിലായി അത് യഥാര്‍ഥ വിവാഹമാണെന്ന്..
ഒരുപാട് അനുഗ്രഹവും ആശംസകളും ഞങ്ങള്‍ ഇരുവര്‍ക്കും ലഭിച്ചു. സരിഗമപയ്ക്ക് ശേഷം കുറെ റെക്കോര്‍ഡിങ്സ് ഉണ്ട്. പിന്നെ പാടിയ സിനിമകള്‍ വരാനുമുണ്ട്. ഒരു ബാന്‍ഡ് ലൈന്‍ അപ് സ്റ്റാര്‍ട്ട് ചെയ്യാനുള്ള പരിപാടി ഒക്കെയായി മുന്‍പോട്ട് പോകുന്നു. പിന്നെ സ്വന്തമായി കമ്പോസ് ചെയ്ത ഒരു ആല്‍ബം വരുന്ന ഞായറാഴ്ച റിലീസ് ചെയ്യും (സേവ് ദി ഡേറ്റുമായി ബന്ധപ്പെട്ടതാണ്). ലോക്ഡൗണും കാര്യങ്ങളും ഒക്കെ തീര്‍ച്ചയായും സംഗീത യാത്രയെ ബാധിച്ചു. നമ്മുടെ ലൈഫില്‍ എല്ലാ കാര്യങ്ങളെയും ബാധിച്ചിട്ടുണ്ട്. സരിഗമപയ്ക്ക് ശേഷം വിദേശങ്ങളില്‍ ഒക്കെ നല്ല ഷോ കളും കാര്യങ്ങളും ഒക്കെ കിട്ടേണ്ട സമയം ആണ്. പക്ഷെ അതിനെയൊക്കെ നന്നായി ബാധിച്ചു. എങ്കിലും ഈ അവസ്ഥയിലും കിട്ടുന്ന അവസരങ്ങളെ നന്ദിയോടെയാണ് കാണുന്നത്.


സരിഗമപയില്‍ എന്റെ പാട്ടുകള്‍ ഒന്നും തെരേസ കാണാറില്ലായിരുന്നു. അവളുടെ മമ്മി ആയിരുന്നു സരിഗമപയുടെ സ്ഥിരം പ്രേക്ഷക. എന്റെ ഒരു ഇന്റര്‍വ്യൂ കണ്ടിട്ട് ഇത് ആരാണ് എന്ന് അറിയാന്‍ വേണ്ടിയാണ് സരിഗമപ കാണുന്നതും എന്നെ അറിയുന്നതും. ഇന്റര്‍വ്യൂയിലെ എന്റെ സ്വഭാവം, ആറ്റിട്യൂട്, മാനറിസം അതൊക്കെ കണ്ട് ആണ് ഇഷ്ടം ആയതെന്ന് തെരേസ പറഞ്ഞിട്ടുണ്ട്. തെരേസയുടെ ഒരു സുഹൃത്തുവഴിയാണ് എന്റെ നമ്പര്‍ അവള്‍ക്ക് ലഭിക്കുന്നത്.
അങ്ങനെ ആശംസകള്‍ അറിയിക്കാനായിട്ടാണ് ഞങ്ങള്‍ പരസ്പരം കോണ്ടാക്റ്റ് ചെയ്യുന്നത്. പിന്നെ പയ്യെ പയ്യെ സൗഹൃദം ആവുകയും, പ്രണയത്തിലേക്ക് കടക്കുകയും ആയിരുന്നു. അപ്പോള്‍ തന്നെ ഇഷ്ടത്തെ കുറിച്ച് വീട്ടില്‍ പറഞ്ഞിരുന്നു. അങ്ങനെ ഇരുവീട്ടുകാരും തമ്മില്‍ സംസാരിച്ചു ഉറപ്പിക്കുച്ചു. അതിന്റെ ഇടയില്‍ ആണ് അവള്‍ക്ക് ഹൈക്കോടതിയില്‍ ജോലി കിട്ടിയത്. അങ്ങനെ രണ്ടുപേരുടെയും ജോലിയുടെ ഭാഗം ആയി എറണാകുളത്തു ഒരുമിച്ചു നില്‍ക്കാമല്ലോ എന്ന് കരുതിയാണ് പെട്ടെന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. അല്ലെങ്കില്‍ ഒരു പക്ഷെ വിവാഹം നീണ്ടു പോയേനെ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago