മക്കളുടെ പേര് പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവസ്ഥ; പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ആ കലാകാരന്‍ ഇന്ന് ദുരിതക്കയത്തിലാണ്

സ്റ്റേജ് ഷോകളിലൂടെയും കോമഡി പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് രാജീവ് കളമശ്ശേരി. കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ അവതരിപ്പിച്ച് ഏറെ കൈയടി നേടിയിട്ടുണ്ട് ഈ കലാകാരന്‍. തമാശകളിലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ആ കലാകാരന്‍ ഇന്ന് ദുരിതക്കയത്തിലാണ്.

മറവി രോഗം ബാധിച്ച് സ്വന്തം മക്കളുടെ പേര് പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് രാജീവ് കളമശേരി ഇന്ന്. വാക്കുകള്‍ പലപ്പോഴും മുറിഞ്ഞു പോകുന്ന അവസ്ഥ. കലാരംഗത്തു നിന്ന് പിന്മാറിയതോടെ വരുമാനം നിലച്ചു. ഇത് രാജീവിനെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു കളഞ്ഞു. പന്ത്രണ്ടാം വയസില്‍ സ്‌കൂള്‍ നാടകങ്ങളിലൂടെയാണ് രാജീവ് കലാ രംഗത്തേക്ക് കടന്നുവന്നത്. നിരവധി നാടകങ്ങളില്‍ ബാല നടനായി അഭിനയിച്ചു. തന്റെ വഴി കലയാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അഭിനയത്തിനൊപ്പം നാടകത്തില്‍ സഹായിയായും പ്രവര്‍ത്തിച്ചു. പിന്നീട് സിനിമയിലേക്കും തിരിഞ്ഞു. 25 ഓളം സിനിമകളില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ അഭിനയിച്ചു.

2019ലാണ് രാജീവിന്റെ ജീവിതം പ്രശ്‌നങ്ങള്‍ നേരിട്ടു തുടങ്ങിയത്. 2019 ജൂലായില്‍ കൈവേദന പരിശോധിക്കാനായി ആശുപത്രിയില്‍ പോയിരുന്നു. അപ്പോഴാണ് രണ്ട് തവണ ഹൃദയാഘാതം വന്നു എന്ന് അറിയുന്നത്. ആ ഹൃദയ സ്തംഭനം പിന്നീട് ജീവിതത്തിന്റെ താളം തെറ്റിച്ചു. ഹൃദയവാല്‍വുകളില്‍ ബ്ലോക്ക് വന്നതോടെ ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നു. തിരികെ വീട്ടില്‍ വന്ന ശേഷം വീട്ടിലെ കുളിമുറിയില്‍ തലകറങ്ങി വീണു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പക്ഷാഘാതമാണെന്ന് മനസിലായി. ഇതിന് ശേഷമാണ് മറവി രോഗം രാജീവിനെ പിടികൂടുന്നത്. ഇന്ന് മറവിയുടെ ലോകത്ത് ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയാതെ ജീവിതം, ജീവിച്ച് തീര്‍ക്കുകയാണ് ഈ കലാകാരന്‍.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago