ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഈ.മ.യൗ പ്രേക്ഷകപ്രശംസ നേടി മുന്നേറുകയാണ്. കടലോരമേഖലയിലെ ഒരു മരണവും ശവമടക്കുമെല്ലാം റിയലിസ്റ്റിക് രീതിയിൽ അത്ഭുതപ്പെടുത്തുന്ന വിധമാണ് ഈ.മ.യൗ ചിത്രീകരിച്ചിരിക്കുന്നത്. ചെമ്പൻ വിനോദ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വിജയകരമായി മുന്നേറുന്നതിനിടയിലാണ് ഡോൺ പാലത്തറ ഒരുക്കിയ ശവം എന്ന ചിത്രവുമായി ഈ.മ.യൗവിന് സാദൃശ്യമുണ്ടെന്ന വാദവുമായി ഡോൺ മുന്നോട്ടു വന്നത്. അതിനുള്ള പ്രതികരണം നടത്തിയിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്കിലൂടെ.
“ഒരു ക്രിസ്ത്യൻ ഫ്യൂണറൽ നമ്മൾ സിനിമയാക്കുമ്പോൾ തീർച്ചയായും ഒരു ക്രിസ്ത്യൻ ഫ്യൂണറലിൽ വരുന്ന എലെമെന്റ്സ് ഉണ്ടാകുമല്ലോ? ഇതിപ്പോൾ എന്റെ വീട്ടിലെ ഫ്യൂണറൽ ചിത്രീകരിച്ചാലും ഇതേ എലമെൻറ്സ് ഒക്കെ ഉണ്ടാകും. ആളുകൾ വരുന്നു, ശവപ്പെട്ടി വെച്ചിരിക്കുന്നു, ഫോട്ടോഗ്രാഫർ വരുന്നു. ഇത്തരം കാര്യങ്ങൾ നിർബന്ധമായും അതിലുണ്ടാകും. എനിക്കോ മാത്യൂസേട്ടനോ ക്രിസ്ത്യൻ ഫ്യൂണറലിന്റെ ഒരു തിരക്കഥ ഒരുക്കണമെങ്കിൽ ഡോൺ പാലത്തറയുടെ ഒരു സിനിമ കണ്ടു പഠിക്കേണ്ട യാതൊരു ആവശ്യവുമില്ല. പ്രത്യേകിച്ചും മാത്യൂസേട്ടന്. ഇതിപ്പോൾ ആവശ്യമില്ലാത്ത ഒരു പ്രശ്‌നമാണ്.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…