ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയം ലോകമെമ്പാടും ആഘോഷിക്കുകയാണ്. ഫ്രാന്‍സായിരുന്നു അര്‍ജന്റീനയുടെ എതിരാളി. ലിയോണല്‍ മെസ്സിയുടെ കരിയറിലെ പൊന്‍തൂവലാണ് ഈ ലോകകപ്പ് കിരീടം. ഇത് താരവും സഹതാരങ്ങളും മതിമറന്ന് ആഘോഷമാക്കി. നിക്കോളാസ് ഓട്ടാമെന്‍ഡിയാണ് ഇതിന്റെ വിഡിയോ ആരാധകര്‍ക്കായി പങ്കുവച്ചത്.
ലോകകപ്പ് ട്രോഫിയുമായി ഡ്രെസ്സിംഗ് റൂമിലെത്തിയ മെസ്സി മേശയുടെ മുകളിലേക്ക് കയറുമ്പോള്‍ അര്‍ജന്റീന ക്യാമ്പ് മുഴുവന്‍ ആഘോഷതിമിര്‍പ്പിലായിരുന്നു. ലൗട്ടാരോ മാര്‍ട്ടിനെസും മെസ്സിയും ട്രോഫിയുമായി മേശയ്ക്ക് മുകളില്‍ നൃത്തം ചെയ്യുകയായിരുന്നു. എയ്ഞ്ചല്‍ ഡി മരിയ, സെര്‍ജിയോ അഗ്യൂറോയ് തുടങ്ങിയവരും വിഡിയോയില്‍ തല കാണിക്കുന്നുണ്ട്. ഈ സമയം അര്‍ജന്റീനന്‍ താരങ്ങള്‍ പാട്ടുപാടി ആഘോഷിക്കുന്നതും വിഡിയോയില്‍ കാണാം.
ഗ്രൂപ്പ് മത്സരത്തില്‍ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ശേഷമാണ് അര്‍ജന്റീന വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടിയതോടെയാണ് കിരീടം നിര്‍ണയിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. ഷൂട്ടൗട്ടില്‍ അര്‍ജന്റീന നാലും ഫ്രാന്‍സ് രണ്ട് ഗോളുമാണ് നേടിയത്. ഇതോടെ വിജയം അര്‍ജന്റീനയ്ക്ക് സ്വന്തമാകുകയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…