എന്നും മലയാളി പ്രേക്ഷകരുടെ പ്രിയ നായികമാരിൽ ഒരാളാണ് ലിസി. പ്രിയദർശനുമായുള്ള വിവാഹത്തിന് ശേഷം സിനിമ രംഗത്ത് നിന്നും മാറിനിന്ന ലിസ്സി വിവാഹ മോചനത്തിന് ശേഷം വീണ്ടും പരസ്യങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുകയാണ് ലിസ്സി. മകൾ കല്യാണിയും അഭിനയ രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ്. തെലുങ്ക് ചിത്രം ഹലോയിലൂടെ അരങ്ങേറ്റം കുറിച്ച കല്യാണി അച്ഛൻ പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ അഭിനയിച്ചു കഴിഞ്ഞു. എങ്കിലും ആദ്യം തീയറ്ററുകളിൽ എത്തുന്നത് ദുൽഖർ സൽമാന്റെ നായികയായി എത്തുന്ന അനൂപ് സത്യൻ ചിത്രം വരനെ ആവശ്യമുണ്ട് എന്നതിലാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നതും കല്യാണിയാണ്.
അതിനിടയിൽ മകൾക്കൊപ്പം പരസ്യചിത്രത്തിൽ ഒന്നിച്ച സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് ലിസ്സി. ഫേസ്ബുക്കിലൂടെയാണ് താരം ഈ സന്തോഷം അറിയിച്ചിട്ടുള്ളത്. ഇത്തവണത്തെ പൊങ്കല്‍ തനിക്ക് ഏറെ സ്‌പെഷലാണെന്ന് വ്യക്തമാക്കിയാണ് ലിസി എത്തിയത്. കല്യാണിക്കൊപ്പമുള്ള ആദ്യ പരസ്യത്തിന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. കല്യാണിയുടെ ആദ്യത്തെ പരസ്യമാണിത്. ഹോര്‍ലിക്‌സിന് വേണ്ടിയുള്ള പരസ്യത്തിലായിരുന്നു താന്‍ ഒടുവിലായി അഭിനയിച്ചതെന്നും ലിസി കുറിച്ചിട്ടുണ്ട്. ഇതാദ്യമായാണ് മകള്‍ക്കൊപ്പം പരസ്യത്തിനായി ഫോട്ടോ ഷൂട്ട് നടത്തിയത്. വിക്രം സിനിമയുടെ സെറ്റിലുണ്ടായിരുന്ന സുബ്രഹ്മണ്യന്‍ സാറിന്റെ മകനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ പരസ്യം സംവിധാനം ചെയ്യുന്നത് കാര്‍ത്തിക് സുബ്ബരാജാണെന്നും താരം കുറിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…