2021ൽ ആകെ നാല് ഹിറ്റുകൾ; 2022ൽ ഇതുവരെ 14 ഹിറ്റുകൾ..! മോളിവുഡ് വിജയപാതയിൽ

ലോകം മുഴുവൻ നിശ്ചലമാക്കി തീർത്ത കോവിഡ് മഹാമാരിയും കേരളത്തെ പിടിച്ചുലച്ച പ്രളയങ്ങളുമെല്ലാം ഏറെ പ്രതികൂലമായി ബാധിച്ച ഒരു മേഖലയാണ് ചലച്ചിത്ര വ്യവസായം. ചിത്രീകരണങ്ങൾ മുടങ്ങുകയും തീയറ്ററുകളിൽ പ്രദർശനം അസാധ്യമാകുകയും ചെയ്‌തതോട് കൂടി സിനിമ ലോകം പൂർണമായും ഒരു മരണവീട്ടിലെ പ്രതീതിയിൽ ആയിരുന്നു. കോവിഡ് കാലത്ത് ഒടിടി റിലീസുകളും വർദ്ധിച്ചതോടെ തീയറ്റർ വ്യവസായവും തകർന്ന് തരിപ്പണമായിരുന്നു. അതിനാൽ തന്നെ കോവിഡിന് ശേഷം വന്ന 2021 എന്ന വർഷം മലയാള സിനിമ ലോകത്തെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങളുടെ ഒരു വർഷം തന്നെയായിരുന്നു. ദി പ്രീസ്റ്റ്, കുറുപ്പ്, ജാനേമൻ, അജഗജാന്തരം എന്നിങ്ങനെ നാല് ഹിറ്റുകളേ ആ വർഷം മലയാള സിനിമക്ക് ലഭിച്ചുള്ളൂ.

എന്നാൽ 2022 ആയതോട് കൂടി മോളിവുഡ് വീണ്ടും വിജയപാതയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ വർഷം അവസാനിക്കുവാൻ ഇനിയും ഒന്നരമാസത്തോളം അവശേഷിക്കുമ്പോൾ ഇതുവരെ 14 ഹിറ്റുകളാണ് മലയാളത്തിന് ലഭിച്ചിരിക്കുന്നത്. ജോ ആൻഡ് ജോ, സൂപ്പർ ശരണ്യ, ഹൃദയം, ഭീഷ്മപർവ്വം, സിബിഐ 5 ദി ബ്രെയിൻ, ജന ഗണ മന, കടുവ, പാപ്പൻ, ന്നാ താൻ കേസ് കൊട്, തല്ലുമാല, പാൽതു ജാൻവർ, റോഷാക്ക്, ജയ ജയ ജയ ജയ ഹേ, കൂമൻ എന്നിവയാണ് ഹിറ്റ് സ്റ്റാറ്റസ് ഈ വർഷം നേടിയെടുത്തത്. തീയറ്ററുകളിലും ഒടിടിയിലുമായി 207 ചിത്രങ്ങളാണ് ഇതുവരെ ഈ വർഷം തീയറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായങ്ങൾ നേടിയെങ്കിലും ചില ചിത്രങ്ങൾക്ക് തീയറ്ററുകളിൽ നിന്നും കളക്ഷൻ നേടുവാൻ സാധിച്ചില്ല.

മമ്മൂട്ടി – അമൽ നീരദ് ചിത്രം ഭീഷ്മപർവ്വമാണ് ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. വേൾഡ് വൈഡ് 115 കോടിയാണ് ചിത്രം ഗ്രോസ് നേടിയത്. തല്ലുമാല [72 കോടി], ഹൃദയം [56 കോടി], ജന ഗണ മന [55 കോടി], കടുവ [52 കോടി], ന്നാ താൻ കേസ് കൊട് [50 കോടി], റോഷാക്ക് [42 കോടി], പാപ്പൻ [40 കോടി] എന്നിവയാണ് കൂടുതൽ കളക്ഷൻ നേടിയ മറ്റ് ചിത്രങ്ങൾ. ഒടിടി റിലീസായി എത്തിയ ഭൂതകാലം, ബ്രോ ഡാഡി, പുഴു,12ത് മാൻ, ആവാസവ്യൂഹം, അപ്പൻ തുടങ്ങിയ ചിത്രങ്ങൾക്കും പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചത്.

1744 വൈറ്റ് ആൾട്ടോ, അദൃശ്യം, വിവാഹ ആവാഹനം, ലൂയിസ്, ഷഫീക്കിന്റെ സന്തോഷം, 4 ഇയേഴ്‌സ്, സൗദി വെള്ളക്ക, ടീച്ചർ, ഗോൾഡ്, വീകം, കാപ്പ, തുറമുഖം, പടച്ചോനേ ഇങ്ങള് കാത്തോളീ തുടങ്ങി നിരവധി മലയാള ചിത്രങ്ങളാണ് ഈ വർഷം ഇനി തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുവാൻ ഒരുങ്ങുന്നത്. അതേ സമയം ഡിസംബർ പതിനാറിന് അവതാർ 2 ഇറങ്ങുന്നത് മലയാളത്തിലെ മറ്റ് സിനിമകളുടെ കളക്ഷനെ ബാധിക്കുവാനും സാധ്യതയുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago