ലിറ്റിൽ ബിഗ് ഫിലിംസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വ്യാഴാഴ്ച പുറത്തിറക്കും. ലിറ്റിൽ ബിഗ് ഫിലിംസിന്റെ യുട്യൂബ് ചാനൽ വഴി പുറത്തിറക്കിയ രസകരമായ വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അസമയത്ത് മുകേഷിന് എത്തുന്ന ഒരു ഫോൺ കോൾ വഴിയാണ് ഇക്കാര്യം അവതരിപ്പിക്കുന്നത്. പപ്പ – മകൻ സംഭാഷണരീതിയിലാണ് ഇത്. മകൻ ഫുട്ബോൾ മാച്ച് കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ ആണ് മുകേഷിന്റെ ഫോൺ ബെൽ അടിക്കുന്നത്.
‘ഈ അസമയത്തിത് ഇവന്മാര് ആരിത് വിളിക്കുന്നു’ എന്ന ആശങ്കയോടെയാണ് മുകേഷ് ഫോൺ എടുക്കുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന ഒരു സ്റ്റുഡന്റാണ് വിളിക്കുന്നത്. ഓഡിഷൻ കോൾ കണ്ടിട്ട് വിളിച്ചതാണെന്നും ഡയറക്ടറെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആണെന്നുമായിരുന്നു മുകേഷിന്റെ ചോദ്യത്തിന് വിദ്യാർത്ഥിയുടെ മറുപടി. താൻ സ്കേറ്റ് ചെയ്യും, ചെസ് കളിക്കും എന്ന് പറയുമ്പോൾ 18 വയസുള്ള പെൺകുട്ടിയെ ആണ് ആവശ്യമെന്ന് മുകേഷ് അറിയിക്കുന്നു. അപ്പോൾ പെൺകുട്ടിയുടെ കാമുകനായിട്ടെങ്കിലും ഒരു വേഷം തന്നാൽ മതിയെന്നാണ് ഫോൺ വിളിച്ച കുട്ടിയുടെ ആവശ്യം. ഇതുകേട്ട മുകേഷ് വെക്കല്ലേയെന്നും ഒന്ന് കണക്ട് ചെയ്തോട്ടെയെന്നും പറയുന്നു. എന്നാൽ മുകേഷ് സൈബർ സെല്ലിൽ വിളിക്കുകയാണെന്ന് കരുതി ഫോൺ വിളിച്ച കുട്ടി കോൾ കട്ട് ചെയ്തു പോകുന്നു.
തുടർന്ന് മകനോട് അഭിനയിക്കാനുള്ള പെൺകുട്ടിയെ ഇതുവരെ കിട്ടിയില്ലേയെന്ന് ചോദിക്കുന്നു. അതൊക്കെ എപ്പഴേ കിട്ടിയെന്നായിരുന്നു മകന്റെ മറുപടി. എന്നാൽ പിന്നെ എന്തിനാണ് നോക്കി നിൽക്കുന്നതെന്നും തട്ടി പോസ്റ്ററിൽ കേറ്റാൻ പറയെന്നും മുകേഷ് പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. നാളെ വൈകുന്നേരം ഏഴു മണിക്കാണ് ഫസ്‌റ്റ് ലുക്ക് പോസ്റ്റർ റിലീസ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…