Categories: MalayalamNews

ഭാര്യയുടെ മരണം മൂലം അഭിനയം നിർത്തിയ സിദ്ധിഖും വിചാരിച്ച അഭിനയം വരാതെ ലാലും; ലോഹിതദാസ് മാജിക് കണ്ട മോഹൻലാൽ ചിത്രം

#ഓർമകളിൽ_ലോഹിതദാസ്

ലോഹിതദാസ് എന്ന കലാകാരന് കൈനോട്ടവും അറിയാമെന്നു തോന്നുന്നു. ഒരാളുടെ മുഖം നോക്കി അയാൾ നമ്മുടെ മനസിൽ തങ്ങിക്കിടക്കുന്ന കഥകളെ പുറത്തെടുക്കും, എന്നിട്ട് അതിൽ നിന്നും പതിരിനെ വേർതിരിച്ചു വേണ്ടുന്ന വിഭവമാക്കി മാറ്റും, പിന്നീട് അത് പ്രേക്ഷകർക്ക് മുന്നിൽ വിളമ്പും. അങ്ങനെ ലോഹിക്ക് പിറന്ന മറ്റൊരു പൊൻകുഞ്ഞാണ്‌ കന്മദം എന്ന സിനിമ.
ലോഹിസാർ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും വിജയം നേടിയത് കന്മദമാണ്. മോഹൻലാൽ നായകനായി പ്രണവം ആർട്സ് നിർമിച്ച ഈ പടം 1998ലാണ് റിലീസ് ആയത്‌. കുടുംബം പോറ്റാൻ ബോംബെ എന്ന മഹാനഗരത്തിലേക്ക് യാത്രയായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ കഥ ആരംഭിക്കുന്നു. മറുവശത്തു പ്രതികൂല സാഹചര്യമായിട്ടു പോലും അഞ്ചു ജീവനുകളെ പോറ്റാൻ പാടുപെടുന്ന നായികയും ഉണ്ട്. ഒരു പക്ഷെ ഈ പടത്തിൽ നായകനെക്കാൾ പ്രാധാന്യം നായികക്കാണെന്നു ഞാൻ പറയും. ഒരു സൂപ്പർസ്റ്റാർ പടത്തിൽ അങ്ങനെ എഴുതാൻ ലോഹിസാറിനല്ലാതെ ആർക്ക് സാധിക്കും. ലാലേട്ടൻ വിശ്വൻ എന്ന കഥാപാത്രമായപ്പോൾ ഭാനു എന്ന ശക്തമായ റോളിൽ മഞ്ജു വാര്യർ ഈ പടത്തിൽ ജീവിച്ചു.
ഫെബ്രുവരിയിൽ ചിത്രീകരണമാരംബിച്ചപ്പോൾ തന്നെ ഏപ്രിൽ 14 റിലീസ് തിയതി പറഞ്ഞിരുന്നു. അതുകൊണ്ട് വളരെ വേഗത്തിലായിരുന്നു ഈ പടത്തിന്റെ മുഴുവൻ പ്രവർത്തനവും. ഷൂട്ടിംഗ്, എഡിറ്റിംഗ്, ഡബ്ബിങ്, റീ റെക്കോർഡിങ് എന്നിവയെല്ലാം ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കണം. ലോഹി സാർ ഇതിന്റെ തിരക്കഥ പൂർത്തിയാക്കിയിരുന്നില്ല. അന്നന്നു വേണ്ടത് അന്നന്നു എഴുതുകയാണ് ചെയ്തത്. സംവിധാനം കൂടി ആയപ്പോൾ പണി അദ്ദേഹത്തിന് അധികമായി. പക്ഷെ എല്ലാ കാര്യങ്ങളും മുറപോലെ കൊണ്ടു നടന്നു ചെയ്തത് സഹസംവിധായകനായ ബ്ലസി ആയിരുന്നു. പൂർത്തിയാവുന്നതിനനുസരിച്ചു ചെന്നൈയിൽ സുന്ദർദാസിന്റെ നേതൃത്വത്തിൽ ശ്രീകർ പ്രസാദ് എഡിറ്റിംഗും തുടർന്നു.
പാലക്കാടുള്ള പ്രധാന കരിങ്കൽ ക്വറിയും മലമ്പുഴക്കടുത്തുള്ള കവ എന്ന ഗ്രാമവുമായിരുന്നു പ്രധാന ലൊക്കേഷൻ.ബോംബെയിലും കുറച്ചു സീനുകൾ എടുത്തിട്ടുണ്ട്. കഥാപാത്രങ്ങളിൽ സംവിധായകൻ ലാലിന് മികച്ച വേഷമായിരുന്നു. കളിയാട്ടത്തിനു ശേഷം ലാൽ അഭിനയിച്ചതും ഇതിലാണ്. ആദ്യം തനിക്കു വിചാരിച്ചപോലെ അഭിനയം വരാതെ ഈ കഥാപാത്രം ലാൽ ഉപേക്ഷിച്ചു പോവാനിരുന്നതാണ്.പക്ഷെ ലോഹി വിട്ടില്ല. ആത്മ വിശ്വാസം നൽകി ലാലിനെ ജോണിയാക്കി മാറാൻ സഹായിച്ചത് ലോഹിസാറാണ്.അടുത്ത ചിത്രം ഓർമച്ചെപ്പിൽ ലാൽ നായകനായതും മറ്റൊരു കഥ. അതുപോലെ ഭാര്യയുടെ മരണത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ട് നിന്ന സിദ്ധിക്കിനെയും ഈ പടത്തിലൂടെ ലോഹി തിരിച്ചു കൊണ്ടുവന്നു. അങ്ങനെ ഒഴിഞ്ഞു മാറി നിൽക്കേണ്ട ആളല്ല താൻ എന്നാണ് അന്ന് ലോഹി സിദ്ദിഖിനോട് പറഞ്ഞത്. ഈ പടത്തിലെ മുത്തശ്ശിയുടെ വേഷം ചെയ്യാൻ മലയാളസിനിമയിലും നാടകത്തിലും ഉള്ളവരെ ആദ്യം പരിഗണിച്ചിരുന്നു. പക്ഷെ ലോഹി വിചാരിച്ച മുഖം അവർക്കാർക്കും ഉണ്ടായിരുന്നില്ല. അവസാനം തത്തമംഗലത്തു നിന്നും സാവിത്രിയമ്മ എന്നവരെ പടത്തിൽ മുത്തശ്ശിയായി ലഭിച്ചു. ഒരു ഷൂട്ടിംഗ് പോലും കാണാത്ത അവർ ഗംഭീരപ്രകടനമാണ് കാഴ്ചവച്ചത്. പേരമകനെ കുറിച്ച് ആലോചിച്ചു കരയുന്ന സീനും ലാലേട്ടനുമൊത്തുള്ള കോമ്പിനേഷൻ സീനുമെല്ലാം എത്രയോ വർഷത്തെ പരിചയമുള്ള നടിയെ പോലെ അവർ ചെയ്തു. ആനന്ദവല്ലിയാണ് മുത്തശ്ശിയുടെ ഡബ്ബിങ് ചെയ്തത്. കെ പി എ സി ലളിതയുടെ അമ്മ വേഷവും വിമൽ രാജിന്റെ കുമാരേട്ടൻ എന്ന വില്ലൻ വേഷവും നന്നായി.
രാമചന്ദ്രബാബുവിന്റെ ക്യാമറ വർക്ക്‌ അതി ഗംഭീരമായി. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ മാസ്റ്റർ ആയിരുന്നു. എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം. എസ് പി വെങ്കിടേഷ് ബിജിഎം നിർവഹിച്ചു. 1998 വിഷു റിലീസ് ആയ ഈ ചിത്രം വലിയ വിജയമാണ് കേരളത്തിൽ നേടിയത്. പല റിലീസ് കേന്ദ്രങ്ങളിലും പടം 100 ദിവസം പിന്നിട്ടു.

#കടപ്പാട് Rahul Madhavan

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago