Lokesh Kanakaraj's Vijay67 to have 7 villains and Mansoor Ali Khan starts workout
ദളപതി വിജയ്‌യുടെ ആരാധകർ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വരിസുവിന്റെ റിലീസിനായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റിനു ശേഷം വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രം കൂടിയാണ് വാരിസു. തെലുങ്ക് സിനിമയിലെ ഹിറ്റ്‌മേക്കറായ വംസി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. രാശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രം പ്രീ റിലീസ് ബിസിനസ്സിൽ നിന്ന് തന്നെ ഇതിനകം 195 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു.
ഈ ചിത്രത്തോടൊപ്പം തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം കൂടിയാണ് ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന വിജയ് ചിത്രം. ഗ്യാങ്സ്റ്റർ റോളിൽ വിജയ് എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഡിസംബർ അഞ്ചിന് തുടങ്ങുമെന്നാണ് അറിയുവാൻ കഴിയുന്നത്. ചിത്രത്തിൽ ഏഴോളം വില്ലന്മാർ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. നിവിൻ പോളി, സഞ്ജയ് ദത്ത്, വിശാൽ, ഗൗതം വാസുദേവ് മേനോൻ എന്നിങ്ങനെ നിരവധി പേരുകളാണ് വില്ലന്മാരുടെ ലിസ്റ്റിൽ ഉള്ളത്. പഴയകാല വില്ലനായ മൻസൂർ അലി ഖാനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ലോകേഷിന്റെ നിർദ്ദേശപ്രകാരം അറുപത് വയസ്സുകാരനായ മൻസൂർ അലി ഖാൻ ജിമ്മിൽ ചേർന്ന് കഠിനമായ വർക്ക് ഔട്ട് തുടങ്ങിയിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോസും വീഡിയോസും ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. കാർത്തി നായകനായ കൈതിയിൽ മൻസൂർ അലി ഖാനെയാണ് ലോകേഷ് ആദ്യം നായകനായി തീരുമാനിച്ചിരുന്നത്. കമൽ ഹാസൻ നായകനായ വിക്രത്തിലെ ഒരു ഫൈറ്റ് സീനിൽ മൻസൂർ അലി ഖാനുള്ള ട്രൈബ്യൂട്ടായി ചക്കു ചക്കു വാത്തികുച്ചി എന്ന ഗാനം ലോകേഷ് അവതരിപ്പിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…