വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായി പ്രണയലേഖന മത്സരവുമായി ഡോ. ബോബി ചെമ്മണ്ണൂര്‍. അടുത്ത നാല് ആഴ്ച നീളുന്ന മത്സരത്തിന് ജനുവരി 17ന് തുടക്കമായി. ഓരോ ആഴ്ചയും ലഭിക്കുന്ന പ്രണയലേഖനങ്ങളില്‍ നിന്ന് മികച്ച 20 എണ്ണം വീതമാണ് തിരഞ്ഞെടുക്കുക. വി.കെ.ശ്രീരാമന്‍, റഫീഖ് അഹമ്മദ്, ഹരിനാരയണന്‍, കെ.പി. സുധീര, ആര്യ ഗോപി, ശ്രുതി സിത്താര, സുരഭി ലക്ഷമി എന്നിങ്ങനെ സിനിമാ-സാഹിത്യ മേഖലയിലെ പ്രശസ്തര്‍ ഉള്‍പ്പെടുന്ന ജഡ്ജിങ് പാനലാണ് വിജയികളെ കണ്ടെത്തുക.
വിജയികളില്‍ ഒരാള്‍ക്ക് ബംബര്‍ സമ്മാനം ലഭിക്കും. ബംബര്‍ വിജയിക്കും കുടുംബത്തിനും മൂന്നാറില്‍ ഒരു ദിവസത്തിന് 25000 രൂപ ചെലവ് വരുന്ന കാരവന്‍ യാത്രയും താമസവും ഭക്ഷണവും ഉള്‍പ്പെടുന്ന ടൂര്‍ ആണ് സമ്മാനം. ഒന്നും രണ്ടും സ്ഥാനത്തിന് അര്‍ഹരാകുന്നവര്‍ക്ക് യഥാക്രമം സ്വര്‍ണനാണയം, റോള്‍സ് റോയ്‌സില്‍ പ്രണയിതാക്കള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ആഢംബര യാത്ര എന്നിവയായിരിക്കും ലഭിക്കുക. മറ്റു വിജയികള്‍ക്ക് ബോബി ഓക്‌സിജന്‍ റിസോര്‍ട്ടില്‍ ഒരു ദിവസം താമസിക്കാം.
ബോചെയും തന്റെ മനസ്സിലെ പ്രണയിനിക്കുള്ള പ്രണയലേഖനം പോസ്റ്റ് ചെയ്തു. ജീവിതത്തില്‍ ഒന്നിക്കാനാകാതെ പോയ, മലയാളികള്‍ക്ക് സുപരിചിതയായ തന്റെ പ്രണയിനിക്ക് ബോചെ എഴുതിയ പ്രണയലേഖനം ജനുവരി 17ന് തൃശൂര്‍ ജില്ലയിലെ പാവറട്ടി പോസ്റ്റ് ഓഫിസില്‍ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള തപാല്‍പെട്ടിയില്‍, വിവിധ സിനിമാ-സാഹിത്യകാരന്മാരുടെ അകമ്പടിയോടെ നിക്ഷേപിച്ചാണ് ഈ മത്സരം അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ബോചെ എഴുതിയ പ്രണയലേഖനം ഉള്‍പ്പെടെ 101 പ്രണയലേഖനങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
പ്രണയലേഖനം അയക്കേണ്ട വിലാസം:
ബോചെ (ഡോ :ബോബി ചെമ്മണൂര്‍), ജ.ആ. ചഛ43, തൃശൂര്‍, പിന്‍- 680001. (ഈ പോസ്റ്റ് ബോക്സ് നമ്പര്‍ ഈ മത്സരത്തിന് വേണ്ടി മാത്രമുള്ളതാണ്). വിജയികളെ ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തില്‍പ്രഖ്യാപിക്കും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…