ബോളിവുഡിൽ വളരെ ഏറെ ശ്രദ്ധ നേടിയ താരദമ്പതികളാണ് ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ജെനിലീയയ്ക്ക്സ്കേറ്റിംഗ് പഠനത്തിനിടയിൽ അപകടം സംഭവിക്കുകയും വീണ് കയ്യൊടിയുകയും ചെയ്തിരുന്നു. ഇപ്പോളിതാ ജെനിലീയ പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധകരുടെ മനസ്സ് കീഴടക്കുന്നത്.റിതേഷ് കൈകെട്ടി വച്ചിരിക്കുന്ന ജെനീലിയയുടെ മുടി കെട്ടാൻ സഹായിക്കുകയാണ് വളരെ ശ്രദ്ധയോടെ റിതേഷ്. മുടികെട്ടുമ്പോൾ കുസൃതി നിറഞ്ഞ മുഖഭാവത്തോടെ വീഡിയോ പകർത്തുകയാണ് ജെനീലിയ.
View this post on Instagram
വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ തേരേ നാൽ ലവ് ഹോ ഗയാ’, ‘തുജെ മേരി കസം’, ‘മസ്തി’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായികാനായകന്മാരായി അഭിനയിച്ച ഇരുവരും 2012 ലാണ് വിവാഹിതരാവുന്നത്.റയാൻ, റയാൽ എന്നിങ്ങനെ രണ്ടു ആൺകുട്ടികളും ഇവർക്കുണ്ട്. ഇരുവരും അറിയപ്പെടുന്നത് ബോളിവുഡിലെ ഏറ്റവും മികച്ച ക്യൂട്ടസ്റ്റ് കപ്പിൾ എന്നാണ്. അതെ പോലെ പെർഫെക്റ്റ് ഫാമിലിമാനായാണ് മാധ്യമങ്ങൾ റിതേഷിനെ വിശേഷിപ്പിക്കുന്നത്. ഇടയ്ക്ക്, ജെനീലിയയ്ക്ക് ഒപ്പം സമയം ചെലവഴിക്കാനും കുഞ്ഞുങ്ങളെ നോക്കാനുമായി സിനിമയിൽ നിന്നും നീണ്ട റിതേഷ് അവധിയെടുത്തതും വലിയ ഒരു വാർത്തയായിരുന്നു.