ആഴമേറിയതും മനോഹരവുമായ പ്രണയത്തെ എന്നും നെഞ്ചോട് ചേർക്കുന്നവരാണ് മലയാളികൾ. ആ പ്രണയത്തിന്റെ ഒരു ത്രില്ലറിന്റെ സ്വഭാവം കൂടി കൈവരുമ്പോൾ മലയാളികൾ അതിനെ കൂടുതൽ സ്നേഹിക്കും. അത്തരത്തിൽ ഉള്ളൊരു വർണാഭമായ കാഴ്ചയാണ് നവാഗതനായ അരുൺ ബോസ് എന്ന സംവിധായകൻ ലൂക്കയിലൂടെ മലയാളിക്ക് സമ്മാനിച്ചിരിക്കുന്നത്. അധികം ആർക്കും പ്രവേശനമില്ലാത്ത ലൂക്കയുടെ ലോകത്തിലേക്ക് പ്രേക്ഷകരെ കൈ പിടിച്ചുയർത്തിയ അരുൺ ബോസ് താൻ മലയാള സിനിമക്ക് മുതൽക്കൂട്ടാവുന്ന ഒരു സംവിധായകൻ കൂടിയാണെന്ന് കൂടി തെളിയിച്ചിരിക്കുകയാണ്. ഉടനീളം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു മാജിക് ഈ സംവിധായകന് കൈമുതലായുണ്ട്. അഭിനന്ദനങ്ങൾ…പൊതുവേ ക്ഷിപ്രകോപിയായ ലൂക്കയുടെ ലോകത്തിൽ അധികമാർക്കും പ്രേവശനമില്ല. എങ്കിലും വർഷങ്ങളായി തുടരുന്ന ചില ബന്ധങ്ങളും ലൂക്കയുടെ ജീവിതത്തിൽ ഉണ്ട്. ലൂക്ക പ്രിയപ്പെട്ട അച്ഛന്റെയും അമ്മയുടെയും മരണത്തിന് ശേഷം ശിവൻ എന്ന ആശാന്റെ ശിഷ്യനായി ആര്‍ട്ടിസ്റ്റായി മാറുന്നു. അടുക്കും ചിട്ടയുമില്ലാതെ മുന്നേറുന്ന ലൂക്കയുടെ ജീവിതത്തിലേക്ക് അവിചാരിതമായിട്ടാണ് നിഹാരിക എന്ന പെൺകുട്ടി കടന്ന് വരുന്നത്. ലൂക്കയെ എല്ലാമറിഞ്ഞ് തന്നോട് ചേർത്ത് നിർത്തുന്ന നിഹാരികയുടെ പ്രണയം ഏറെ മനോഹരമാണ്.
പ്രണയത്തിന്റെ അതിരുകൾ ത്രില്ലറിന് വഴി മാറുമ്പോഴാണ് ലൂക്ക പ്രേക്ഷകർക്ക് കൂടുതൽ ഹൃദ്യമായി തീരുന്നത്. മൃദുൽ ജോർജ്ജ്, അരുൺ ബോസ് എന്നിവർ ചേർന്ന് ഒരുക്കിയ മനോഹരമായ തിരക്കഥക്കാണ് കൈയ്യടികൾ. ആദ്യ പകുതിയിൽ റൊമാന്റിക് കോമഡിയായി മുന്നേറിയ ചിത്രം രണ്ടാം പകുതിയിലാണ് ത്രില്ലർ സ്വഭാവം കൈവരിക്കുന്നത്. അപ്രതീക്ഷിത വഴികളിലൂടെ കുതിക്കുന്ന ചിത്രം ക്ളൈമാക്‌സ് വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. ടോവിനോയോടെ പ്രകടനം തന്നെയാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ലൂക്കയായി ജീവിക്കുകയാണ് ടോവിനോ ഈ ചിത്രത്തിൽ. ടോവിനോയോടൊപ്പം നിൽക്കുന്ന ശക്തമായ ഒരു കഥാപാത്രം തന്നെയാണ് അഹാന അവതരിപ്പിക്കുന്ന നിഹാരിക എന്ന നായിക കഥാപാത്രം. അപ്രതീക്ഷിതമായ ഒരു മരണത്തിന്റെ ചുരുൾ അഴിക്കുന്ന അക്ബർ എന്ന നിതിൻ ജോർജിന്റെ കഥാപാത്രം നായകതുല്യമാണ്. അക്ബറിന്റെ ദാമ്പത്യവും പ്രണയവും ചിത്രത്തിൽ വലിയൊരു ഭാഗത്തുണ്ട്.
ശ്രീകാന്ത് മുരളി, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിമിഷ് രവിയുടെ ക്യാമറ ഒപ്പിയെടുത്ത കാഴ്ചകൾക്ക് സൂരജ് എസ് കുറുപ്പിന്റെ സംഗീതം കൂടിയാകുമ്പോൾ ലൂക്ക ഏറെ മനോഹരമായിരിക്കുകയാണ്. ആദ്യത്തെ അഞ്ചാം മിനുട്ടിൽ നൽകിയ ഞെട്ടൽ അവസാനം വരെ നിലനിർത്തിയ ലൂക്ക പ്രേക്ഷകർക്ക് തീർത്തും മനോഹരമായ ഒരു അനുഭവം തന്നെയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…