ലൂസിഫർ 2 തിരക്കഥ പൂർത്തിയായെന്ന് മുരളി ഗോപി; ഇത് ചെകുത്താന്റെ ഉത്തരവ് എന്ന് പൃഥ്വിരാജ്..!

നടൻ പൃഥ്വിരാജ് സുകുമാരൻ സംവിധായകൻ ആയി മാറിയ ചിത്രമായിരുന്നു ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടുകയും ചെയ്തു. മഞ്ജു വാര്യർ, ടോവിനോ തോമസ്, വിവേക് ഒബ്റോയി അങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എന്നെത്തും എന്നുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ എമ്പുരാന്റെ തിരക്കഥ പൂർത്തിയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ മുരളി ഗോപി.

L2 റെഡി ഫോർ ദി ലോഞ്ച് എന്നാണ് ഫോട്ടോ പങ്ക് വെച്ച് മുരളി ഗോപി കുറിച്ചത്. ‘എല്ലാം തകിടം മറിയുകയും അന്ധകാരം നിറയുകയും ചെയ്യുമ്പോൾ എല്ലാം നേരെയാക്കുവാൻ അവൻ എത്തും.. ചെകുത്താന്റെ ഉത്തരവ്..!’ എന്നാണ് ഇതിന് പൃഥ്വിരാജ് കമന്റായി ഇട്ടത്. 2023ഓട് കൂടി ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലൂസിഫർ എന്ന ചിത്രത്തിന് രണ്ടാം ഭാഗം മാത്രമല്ല മൂന്നാം ഭാഗവും ഉണ്ടെന്നതാണ് ഏറെ ആവേശം കൊള്ളിക്കുന്ന ഒരു കാര്യം. രണ്ടാം ഭാഗത്തിന്റെ പേര് എമ്പുരാൻ എന്നും മൂന്നാം ഭാഗത്തിന്റെ പേര് L3 എന്നുമാണ്.

2019ലാണ് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ റിലീസ് ആയത്. ഒരു രാഷ്ട്രീയ ത്രില്ലർ ചിത്രമായിരുന്ന ലൂസിഫറിന്റെ തിരക്കഥ മുരളി ഗോപി ആയിരുന്നു. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ ചിത്രത്തിൽ തിളങ്ങിയപ്പോൾ ബോബി ആയി വിവേക് ഒബ്റോയി എത്തി. മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, പൃഥ്വിരാജ് സുകുമാരൻ, സാനിയ ഇയ്യപ്പൻ എന്നിവരാണ് മറ്റ് പ്രധാന റോളുകളിൽ എത്തിയത്. കേരളം കൂടാതെ ലക്ഷദ്വീപ്, മുംബൈ, ബാംഗ്ലൂർ, റഷ്യ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ലൂസിഫർ റിലീസ് ചെയ്തതിനു തൊട്ടു പിന്നാലെ തന്നെ ചിത്രത്തിന്റെ രണ്ടാംഭാഗമായ എമ്പുരാൻ പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago