Categories: MalayalamNews

666 നമ്പറുമായി കറുത്ത അംബാസിഡർ കാറിൽ ലൂസിഫർ … ലൂസിഫറിലെ ലാലേട്ടന്റെ കാർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മോഹന്‍ലാല്‍ ആരാധകരും പ്രഥ്വിരാജ് ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മുരളീ ഗോപി തിരക്കഥ രചിച്ച ചിത്രം ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രിഥ്വിരാജ് വ്യക്തമാക്കി. ഒരു താരമെന്ന നിലയിലും നടനെന്ന നിലയിലും മോഹന്‍ലാലിനെ ഉള്‍ക്കൊള്ളുന്ന ചിത്രമാണ് ലൂസിഫറെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ആഴ്ച പുറത്ത് വിട്ടിരുന്നു.ഇപ്പോൾ ഇതാ ചിത്രത്തിലെ ലാലേട്ടന്റെ ലുക്കും പുറത്ത് വിട്ടിരിക്കുകയാണ്. താടി വെച്ച് മീശ പിരിച്ച മാസ്സ് ലുക്കിലാണ് ലാലേട്ടൻ ചിത്രത്തിൽ ഉള്ളത്

ചിത്രത്തിൽ ലാലേട്ടൻ ഉപയോഗിക്കുന്ന കാറിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ബ്ലാക്ക്‌ നിറത്തിലുള്ള അംബാസിഡർ കാറിന്റെ നമ്പർ 666 എന്നുള്ളതാണ് എന്നതും ശ്രദ്ധേയമാണ്.ചെകുത്താന്മാരുടെ നമ്പർ ആണ് 666 എന്നാണ് വിശ്വാസം. എന്തായാലും പ്രിത്വിരാജും കൂട്ടരും ഒരുങ്ങി തന്നെയാണ് എന്നുള്ള സൂചനയാണ് ലൊക്കേഷനിൽ നിന്നും ലഭിക്കുന്നത്.

ചിത്രത്തിൽ ഒരു വലിയ താരനിര തന്നെയാണ് ഉള്ളത്. വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്,ടോവിനോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ആന്റണി പെരുമ്ബാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും മമ്ത മോഹൻദാസും ആണ് നായികമാർ.ഇവരെ കൂടാതെ സച്ചിൻ പടേക്കർ,ജോണ് വിജയ്,സായ് കുമാർ, കലാഭവൻ ഷാജോണ്,ആദിൽ ഇബ്രാഹിം,ബൈജു,സാനിയ ഇയ്യപ്പൻ, പാർവതി നായർ,ഷോണ് റോമി വാസുദേവ് ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

തിരുവനന്തപുരം, കുട്ടിക്കാനം, വണ്ടിപ്പെരിയാര്‍, മുംബൈ എന്നിവിടങ്ങളില്‍ ചിത്രത്തിന് ഷൂട്ടിംഗുണ്ടാകും

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

22 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago