പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രം ലൂസിഫർ പ്രദർശന ദിവസം മുതൽ റെക്കോർഡുകൾ വാരിക്കൂട്ടുകയായിരുന്നു. 200 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോർഡും ഇതിൽ ഉൾപ്പെടും. മോഹൻലാൽ എന്ന അഭിനയ ചക്രവർത്തിയുടെ കഴിവും ആക്ഷൻ രംഗങ്ങളും മാസ്സ് ഡയലോഗുകളുമെല്ലാം കോർത്തിണക്കി പ്രിത്വിരാജിന്റെ കന്നി സംവിദാനത്തിൽ പിറന്ന ഈ ചിത്രം റിലീസിനെത്തി 56 ദിവസങ്ങൾ പിന്നിടുമ്പോഴും ഇപ്പഴും നിറഞ്ഞ സദസിനു മുന്നിൽ പ്രദർശനം തുടരുകയാണ്. അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച മലയാള ചിത്രമായി ലൂസിഫർ മാറി.
ഇപ്പോഴിതാ ചിത്രം ഗൾഫിലും റെക്കോർഡുകൾ ഉണ്ടാക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ അറുപതു ദിവസം പിന്നിടുന്ന മൂന്നാമത്തെ മലയാള ചിത്രമെന്ന ഖ്യാതിയാണ് ലൂസിഫര്‍ സ്വന്തമാക്കിയിരിക്കുന്നത്. 98 ദിവസം പ്രദർശിപ്പിച്ച പുലിമുരുകനും125 ദിവസം പ്രദർശിപ്പിച്ച ദൃശ്യവുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…