പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫറിന്റെ ചിത്രീകരണം തുടങ്ങിയിരുന്നു. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ലൂസിഫറിന്റെ പ്രധാനരംഗങ്ങള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിനു സമീപം ഓവര്‍ബ്രിഡ്ജിലാണ് നടന്നത്. മൂവായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മോഹന്‍ലാലും പങ്കെടുത്ത രംഗങ്ങളാണു ആദ്യം ചിത്രീകരിച്ചത്.
മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ആരാധകരുടെ തള്ളിക്കയറ്റത്തിനും ആരവങ്ങള്‍ക്കുമിടെ ഏറെ പണിപ്പെട്ടാണ് ചിത്രീകരണം നടന്നത്. അതിരാവിലെ മുതല്‍ ഷൂട്ടിങ് വിവരം അറിഞ്ഞു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെയും സമീപപ്രദേശങ്ങളിലെയും കെട്ടിടങ്ങളില്‍ സ്ഥാനം പിടിച്ചു.
സ്റ്റീഫന്‍ നെടുമ്ബള്ളി എന്ന രാഷ്ട്രീയ നേതാവാണ് ലൂസിഫറിലെ മോഹന്‍ലാലിന്റെ നായകകഥാപാത്രം. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഖദ, സായ്കുമാര്‍, മാലാ പാര്‍വ്വതി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ജു വാര്യര്‍ നായികയാവുമ്ബോള്‍ വിവേക് ഒബ്‌റോയ് പ്രതിനായക വേഷത്തിലെത്തുന്നു. മുരളി ഗോപിയുടേതാണ് തിരക്കഥ. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം പകരുന്നത് ദീപക് ദേവ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…