Categories: MalayalamNews

ലൂസിഫറിലെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിക്കൊരുങ്ങി ലൂസിഫർ ടീം

വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. മോഹൻലാൽ നായകനായി എത്തിയ ചിത്രം മാസ്സ് രംഗങ്ങളാലും ആക്ഷൻ രംഗങ്ങളാലും സമൃദ്ധമാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം മികച്ച തിയറ്ററുകളിലും സ്‌പെഷ്യൽ ഷോകൾ സംഘടിപ്പിച്ചിട്ടു പോലും തിരക്ക് നിയന്ത്രണാവിധേയമാണ്.

ഇതിനിടയിൽ ലൂസിഫറിലെ ചില പ്രധാന ഭാഗങ്ങളുടെയും വീഡിയോ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്.വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ടിക് ടോക്ക് തുടങ്ങിയ ആപ്പുകൾ വഴിയാണ് രംഗങ്ങൾ വൈറലാകുന്നത്.ഇവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ലൂസിഫർ അണിയറ പ്രവർത്തകർ.ഇത്തരത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ആരെങ്കിലും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അണിയറ പ്രവർത്തകരെ അറിയിക്കണമെന്നും അവർ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :

സുഹൃത്തുക്കളെ,
ഏവർക്കും സുഖം ആണെന്ന് കരുതുന്നു. ‘ലൂസിഫർ’ എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങൾ നൽകിയ അഭൂതപൂർവമായ വരവേൽപ്പിന് ആദ്യമായി നന്ദി പറഞ്ഞു കൊള്ളട്ടെ. ‘ലൂസിഫർ’ വലിയ വിജയത്തിലേക്ക് കുതിയ്ക്കുന്ന ഈ വേളയിൽ, ചിത്രത്തിന്റെ ചില ഭാഗങ്ങൾ മൊബൈലിൽ പകർത്തി വാട്സാപ്പ് വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വലിയ ദ്രോഹമാണ് ഇക്കൂട്ടർ സിനിമയോട് കാണിക്കുന്നത്. ഇങ്ങനെയുള്ള ക്ലിപ്പിംഗുകൾ ഷെയർ ചെയ്യുകയും പരത്തുകയും ചെയ്യുന്നതായി കണ്ടെത്തിയാൽ, അത് ശിക്ഷാർഹമായ കുറ്റമാണെന്ന് മനസ്സിലാക്കി തടകുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു.
സസ്നേഹം
Team L

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago