നാല് ഭാഷകളിലായി അരുൺ വിജയിയുടെ ബിഗ്‌ ബജറ്റ്‌ ചിത്രം ഒരുങ്ങുന്നു; ‘മിഷൻ ചാപ്പ്റ്റർ 1’ സ്വന്തമാക്കി ലൈക്ക പ്രൊഡക്ഷൻസ്‌ സുബാസ്കരൻ

വൻ പ്രോജക്ടുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുകയാണ്  ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരൻ.  തമിഴ് സൂപ്പർസ്റ്റാർ അരുൺ വിജയുടെ ‘മിഷൻ ചാപ്റ്റർ 1’ആണ് ലൈക്ക പ്രൊഡക്ഷൻസ് പുതിയതായി നിർമ്മിക്കുന്ന ചിത്രം.ജശേഖർ , എസ് സ്വാതി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ലോകം സംസാരിച്ച ബ്രഹ്മാണ്ഡ ചിത്രങ്ങളായ ‘2.0’, ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രങ്ങൾ നിർമിച്ച ലൈക്ക പ്രൊഡക്ഷൻസ് ടീം ‘മിഷൻ ചാപ്റ്റർ 1’ കാണുകയും എല്ലാ അതിർത്തികൾക്കുമപ്പുറം സംസാരിക്കാനുള്ള വിഷയം ചിത്രത്തിൽ ഉള്ളതായി വിലയിരുത്തുകയും ചെയ്തിരുന്നു. നാല് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വിജയ് തന്നെയാണ് ‘മിഷൻ ചാപ്റ്റർ 1’ ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലും ലണ്ടനിലുമായി 70 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാനിച്ചത്. നിരവധി താരങ്ങളും മികച്ച അണിയറപ്രവർത്തകരുമാണ് ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നത്.

കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം എമി ജാക്സൻ എത്തുകയാണ്. ഒരു ജയിൽ ഗാർഡ് വേഷത്തിലാണ് എമി എത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരം നിമിഷ സജയൻ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. അഭി ഹസൻ, ഭരത് ബോപ്പണ്ണ, ബേബി ഇയാൽ, വിരാജ് എസ്, ജേസൻ ഷാ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി വി പ്രകാശ് കുമാറിന്റെ മ്യുസിക്ക് മറ്റൊരു പ്രധാന ആകർഷണതയായി മാറുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻ ഹെഡ് – ജികെഎം തമിഴ് കുമാരൻ
നിർമാണം – സുബാസ്കരൻ, എം രാജശേഖർ , എസ് സ്വാതി
സഹ നിർമാണം – സൂര്യ വംശീ പ്രസാദ് കൊത്ത, ജീവൻ കൊത്ത
മ്യുസിക് – ജി വി പ്രകാശ് കുമാർ
കഥ, തിരക്കഥ – എ മഹാദേവ്
സംഭാഷണം – വിജയ്
ഛായാഗ്രഹണം – സന്ദീപ് കെ വിജയ്
എഡിറ്റർ – ആന്റണി , ആക്ഷൻ – സ്റ്റണ്ട് സിൽവ , കലാ സംവിധാനം – ശരവണൻ വസന്ത് , വസ്ത്രാലങ്കാരം – രുചി മുനോത്, മേക്കപ്പ് – പട്ടണം റഷീദ്‌, പിആർ ഒ – ശബരി

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago