കേരള ജനത ഒറ്റക്കെട്ടായി നിന്നുകൊണ്ട് കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ ആരോഗ്യ വകുപ്പ് മന്ത്രിയെയും അവരുടെ നിലപാടുകളെയും പരിഹസിച്ചുകൊണ്ട് സംസാരിക്കുന്ന പ്രതിപക്ഷത്തിനു മറുപടിയുമായി നിരവധി വ്യക്തികൾ ആണ് രംഗത്തെത്തിയിരിക്കുന്നത്. സംവിധായകന്‍ എം.എ. നിഷാദിന്റെ പ്രതികരണക്കുറിപ്പ് ആണ് ഇപ്പോൾ വൈറലാകുന്നത്. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ ആയിക്കൂടാ എന്ന് താങ്കൾ വീണ്ടും വീണ്ടും തെളിയിക്കുകയാണ് എന്ന് നിഷാദ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം…
ശ്രീ രമേശന്‍ , ഒരിക്കല്‍ ദീര്‍ഘകാലം കേരളത്തിന്റെ പ്രതിപക്ഷ നേതാവായിട്ടിരിക്കാന്‍ അങ്ങേയ്ക്ക് ആശംസ അറിയിച്ചിരുന്നു ഈയുളളവന്‍..ആ അഭിപ്രായം ഞാന്‍ തിരുത്തുന്നു…
അങ്ങ് അതുക്കും മേലെയാണ്… ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ,ആയിക്കൂടാ എന്ന് താങ്കള്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു…രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക്, ഒരു റഫറന്‍സാണ് അങ്ങ്..പ്രത്യേകിച്ച് അങ്ങയുടെ പത്രസമ്മേളനങ്ങളും,പ്രസ്താവനകളും.. അങ്ങ് കോണ്‍ഗ്രസിന്റെ പോരാളിയാകണമെന്നാണ് എന്റെ ഒരു ഇത്..
ലോകം മുഴുവനും ഒരു മഹാമാരിയെപ്പറ്റി ആകുലപ്പെട്ട് കഴിയുമ്പോള്‍, ഒരുതരം ചീപ്പ് രാഷ്ട്രീയം കളിക്കുന്ന അങ്ങേക്കിരിക്കട്ടെ ഒരു കുതിരപവന്‍… കേരള സര്‍ക്കാറും,നമ്മുടെ ആരോഗ്യമന്ത്രിയും, ഈ നാട്ടിലെ ജനങ്ങളും ലോകത്തിന് മാതൃകയാകുമ്പോള്‍, ഒരുമാതിരി കുത്തിതിരുപ്പുകളുമായി അങ്ങെത്തുമ്പോള്‍ ജനം നിങ്ങളെ പുച്ഛിച്ച് തള്ളുന്ന കാഴ്ച്ചയാണ്, ഇന്നിന്റെ പ്രത്യേകത..
ഒന്നാം ക്‌ളാസ്സിലെ കുട്ടികള്‍ കല്ല് പെന്‍സിലിന് വേണ്ടി വഴക്കിടാറുണ്ട്…ആ കുട്ടികളേക്കാളും പക്വതക്കുറവാണ് അങ്ങയുടെ പ്രവര്‍ത്തിയില്‍ കാണുന്നത്.. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍…
അടുത്ത തവണയും കൂടി പ്രതിപക്ഷ നേതാവാന്‍ ഇതൊന്നും പോരാ.. കുഞ്ഞാലികുട്ടി ആ സ്ഥാനത്തിലേക്കുളള മത്സരത്തിലാണ്…അങ്ങ് വിമര്‍ശിക്കണം സര്‍ക്കാറിനെ… ഇത് പോലെ തന്നെ…എല്ലാവിധ ആശംസകളും നേരുന്നു…
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…