ഇന്ന് മലയാളഗാനശാഖയിൽ പകരം വെക്കാനില്ലാത്ത ഒരു പേരാണ് എം ജി ശ്രീകുമാറിന്റേത്. മലയാളികൾ എന്നെന്നും ഏറ്റുപാടുന്ന പല ഗാനങ്ങൾക്കും പിന്നിൽ അദ്ദേഹത്തിന്റെ ശബ്ദമുണ്ട്. എന്നാൽ തന്റെ ആദ്യഗാനത്തിന് ലഭിച്ച ദുരനുഭവത്തെ പാട്ടി വിവരിക്കുകയാണ് അദ്ദേഹം. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിനുവേണ്ടി സത്യന്‍ അന്തിക്കാട് രചിച്ച പ്രണയവസന്തം തളിരണിയാനായി എന്ന ഗാനമാണ് താന്‍ ആദ്യമായിട്ട് ആലപിച്ചതെന്നും എന്നാല്‍ അത് സിനിമയില്‍ വന്നപ്പോള്‍ യേശുദാസിന്റേതായി മാറിയെന്നും റേഡിയോ മാംഗോയുമായുള്ള അഭിമുഖത്തില്‍ എം ജി ശ്രീകുമാര്‍ പറഞ്ഞു. മധു നിര്‍മ്മിച്ച് പി ചന്ദ്രകുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരുന്നത് തന്റെ സഹോദരനായ എം ജി രാധാകൃഷ്ണനായിരുന്നെന്നും ഗാനം യേശുദാസിനെക്കൊണ്ട് മാറ്റിപാടിച്ച വിവരം അദ്ദേഹം പോലും അറിഞ്ഞിരുന്നില്ലന്നും മദ്രാസിലെത്തിയപ്പോഴാണ് ഗാനത്തില്‍ ഈ തിരിമറി സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമാപ്പാട്ടുകള്‍ അച്ചടിച്ചുവരുന്ന പുസ്തകങ്ങള്‍ക്ക് അക്കാലത്ത് വലിയ ഡിമാന്‍ഡായിരുന്നു. ആ പുസ്തകങ്ങളില്‍ യേശുദാസ് , ജയചന്ദ്രന്‍, ജാനകി എന്നിവര്‍ക്കൊപ്പം തന്റെ പേരും വരുമെന്ന് കാത്തിരുന്ന തനിക്ക് ഈ സംഭവം വലിയ നിരാശയാണ് നല്‍കിയതെന്നും പാട്ടുപുസ്തകത്തിലും യേശുദാസിന്റെ പേരാണ് കണ്ടതെന്നും ശ്രീകുമാര്‍ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…