കേരള ജനത വലിയ ഒരു പ്രളയ ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളം മഴക്കെടുതിയിൽ മുങ്ങിയപ്പോൾ ആശ്വസിപ്പിക്കാന്‍ രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി എത്തിയില്ലെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എം എ നിഷാദ്. തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ പുകഴ്ത്തുന്ന കുറിപ്പില്‍ ആണ് നിഷാദ് സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. തൃശ്ശൂർ എടുത്ത് പൊക്കാൻ നോക്കി നടു ഉളുക്കി എന്നാണ് നാട്ടുവർത്തമാനം എന്നും രക്ഷാ പ്രവർത്തനത്തിനിടയ്ക്ക് ജീവൻ ഹോമിച്ച ലിനുവിന്‍റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു എന്നും നിഷാദ് കുറിച്ചു.
വാക്കിലല്ല പ്രവർത്തിയിൽ ആണ് കാര്യം എന്ന് തെളിയിച്ച നഗരപിതാവ് പ്രശാന്തിന്റെ നേതൃത്വത്തിൽ വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി നാൽപ്പതാമത്തെ ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു. പ്രശാന്തിനെ പുകഴ്ത്തുന്നതിനോടൊപ്പം ഒപ്പം സുരേഷ് ഗോപിയുടെ ചിത്രങ്ങളിലെ ഡയലോഗുകൾ വെച്ച് അദ്ദേഹത്തിനിട്ട് ഒന്ന് കൊള്ളിക്കുകയും ചെയ്യുന്നുണ്ട് നിഷാദ്. ലിനുവിന്റെ അമ്മയെ മോഹൻലാലും മമ്മൂട്ടിയും വിളിച്ചുവെന്നും ജയസൂര്യ വരെ അഞ്ച് ലക്ഷം രൂപ കൊടുത്തു എന്നും സുരേഷ് ഗോപിക്ക് വെറുതെ ഒന്ന് വിളിക്കുക എങ്കിലും ചെയ്യാമായിരുന്നു എന്നും നിഷാദ് ഓർമ്മപ്പെടുത്തുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…