മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ഉണ്ട മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ട് തിയേറ്ററുകളിൽ മുന്നേറുകയാണ്.ചിത്രത്തിന് നല്ല രീതിയിൽ നിരൂപക പ്രശംസ ലഭിക്കുന്നുണ്ട്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം സമീപകാലത്തെ മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ്.
ഖാലിദ് റഹ്മാൻ എന്ന യുവ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്തത്.ചിത്രത്തിനെ പ്രശംസിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
നടിയും സാമൂഹികപ്രവർത്തകയുമായ മാലാ പാർവതിയും ചിത്രത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു. അർത്ഥമുള്ള സിനിമയാണ് ഉണ്ടയെന്നും ചിത്രത്തിന് അഞ്ചിൽ അഞ്ച് റേറ്റിംഗ് കൊടുക്കുന്നു എന്നും പാർവതി ഫേസ്ബുക്ക് പോസ്റ്റ് കുറിക്കുകയുണ്ടായി. ഇതിനു താഴെ അശ്ലീല ചുവ ഉള്ള ഒരു കമന്റുമായി എത്തിയ ഒരു വിരുദ്ധൻ ചുട്ടമറുപടി കൊടുത്തിരിക്കുകയാണ് മാലാ പാർവതി. മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ എന്ന ചോദ്യമാണ് കമൻറ് ആയി രാജു പാലതായി എന്ന വ്യക്തി കമന്റ് ചെയ്തത്.‘കുറെ നാളായി താങ്കള്‍ ഇങ്ങനെ തന്നെയാണല്ലോ? ബ്ലോക്ക് ചെയ്യാതിരിക്കാന്‍ കഴിയില്ല. എന്റെ പോസ്റ്റ് കണ്ടതാണല്ലോ..അത് വ്യക്തവും ആണ്. ഈ ചോദ്യത്തിലെ അശ്ലീല ധ്വനി സ്വയം മനസ്സിലായില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വ്യക്തമാണ്’ എന്നായിരുന്നു പാര്‍വതിയുടെ മറുപടി.
കമൻറ് സ്ക്രീൻഷോട്ട് ഉൾപ്പെടെ എടുത്ത് പാർവതി മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് കുറിക്കുകയും ചെയ്തു.കമന്റ് വൈറൽ ആയതോടെ രാജു കമൻറ് ഡിലീറ്റ് ചെയ്യുകയും മാപ്പപേക്ഷയുമായി മറ്റൊരു കമൻറ് കുറിക്കുകയും ചെയ്തു.ഇതിനിടെ മമ്മൂട്ടി നായകനായ ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് ഓരോ ദിവസം കഴിയുമ്പോഴും ചിത്രത്തെ തേടി കൂടുതൽ പ്രേക്ഷകരാണ് തിയറ്ററുകളിലേക്ക് എത്തുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…