ജൂണ്‍ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് ഖബീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മധുര’ത്തിന് മികച്ച പ്രേക്ഷകപ്രതികരണം. തന്റെ രണ്ടാമത്തെ ചിത്രത്തിലും പുതുമയും വ്യത്യസ്തതയും കൊണ്ടുവരുന്നതില്‍ പൂര്‍ണമായും വിജയിച്ചിരിക്കുകയാണ് സംവിധായകനെന്നാണ് പല പ്രേക്ഷകരുടേയും അഭിപ്രായം. വളരെ ലളിതമായ ഒരു വിഷയം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചതില്‍ തിരക്കഥാകൃത്തുക്കളായ ആഷിക് ഐമര്‍, ഫാഹിം സഫര്‍ എന്നിവര്‍ പ്രത്യേകം കയ്യടി അര്‍ഹിക്കുന്നു. നടന്‍ ജോജു ജോര്‍ജ്ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സോണി ലിവ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഉറ്റവര്‍ക്ക് വേണ്ടി കൂട്ടുകിടക്കാന്‍ (ബൈ സ്റ്റാന്‍ഡേഴ്‌സ്) ആശുപത്രിയിലെത്തുന്ന ഏതാനും വ്യക്തികളില്‍ ഉടലെടുക്കുന്ന സൗഹൃദവും ആത്മബന്ധവുമാണ് ചിത്രത്തിന്റെ പ്രമേയം. ജോജു അവതരിപ്പിക്കുന്ന സാബു, ഇന്ദ്രന്‍സിന്റെ രവി, അര്‍ജുന്‍ അശോകന്റെ കെവിന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ശ്രുതി രാമചന്ദ്രന്‍, നിഖില വിമല്‍, ജഗദീഷ്, ജാഫര്‍ ഇടുക്കി, നവാസ് വള്ളിക്കുന്ന് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിന്‍ സ്റ്റാനിസ്ലാസ് ആണ്.. ആഷിക് ഐമര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…