മലയാളത്തിലും തെന്നിന്ത്യയിലുമായി ഗായികയായും നടിയായും തിളങ്ങിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. നിവിന്‍ പോളി നായകനായി എത്തിയ പ്രേമം എന്ന സിനിമയിലൂടെ ആണ് മഡോണ സെബാസ്റ്റ്യന്‍ മലയാള സിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് താരത്തെ തേടിയെത്തിയത് കൈ നിറയെ ചിത്രങ്ങളായിരുന്നു. പ്രേമത്തിലെ സെലിന്‍ എന്ന കഥാപാത്രമാണ് താരത്തിന് ആരാധകരെ ഉണ്ടാക്കി കൊടുത്തത്.
അടുത്തിടെ താരം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുട്ടികാലത്ത് അച്ഛന്‍ പഠിപ്പിച്ച കാര്യങ്ങളുംനിബന്ധനകളും പങ്കുവച്ചിരുന്നു. അന്ന് ആ അഭിമുഖം താരത്തിന് നിരവധി ട്രോളുകള്‍ ഉണ്ടാക്കികൊടുത്തു. കുഞ്ഞായിരുന്നപ്പോല്‍ അച്ഛന്‍ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിച്ചതിനെ കുറിച്ചാണ് താരം അഭിമുഖത്തില്‍ പങ്കുവച്ചത്. ഇപ്പോഴിതാ അച്ഛന്‍ 18 വയസായപ്പോള്‍ തന്നോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് നടി തുറന്നു പറയുകയാണ്. താരത്തിന് ഒരു അനിയത്തിയാണ് ഉളളത്. അനിയത്തി മിഷേലും മഡോണയും തമ്മില്‍ പതിനെട്ടര വയസ്സ് പ്രായ വ്യത്യാസമുണ്ട്. അവള്‍ക്ക് താന്‍ ഒരു അമ്മയേ പോലെയാണെന്നും നടി പറഞ്ഞിരുന്നു.
ഇളയ മകള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ പതിനെട്ട് വയസ്സാകുമ്പോള്‍ നീ വീട് വിട്ട് മാറി താമസിക്കണമെന്ന് അച്ഛന്‍ പറയുമായിരുന്നു. ഇപ്പോള്‍ നാല് വര്‍ഷമായി താന്‍ ഒറ്റയ്ക്കൊരു വീട്ടിലാണ് താമസമെന്നും നടി പറയുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ നിന്നാണ് നടി ബി കോം കഴിഞ്ഞത്. പിന്നീട് നേരെ പാട്ടിന്റെ വഴിയിലേക്ക് ഇറങ്ങുകയായിരുന്നു, അതും വീട്ടുകാരുടെ ചോയ്‌സാണ്. 18 വയസായപ്പോള്‍ താന്‍ വേറെ വീട്ടിലേക്ക് താമസം മാറിയെന്നും മഡോണ അഭിമുഖത്തില്‍ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…