സൂം മീറ്റിങ്ങില്‍ മകള്‍ മഹാലക്ഷ്മിക്കൊപ്പം ഒരുമിച്ചെത്തി കാവ്യ മാധവനും ദിലീപും. അടൂര്‍ ഗോപാലകൃഷ്ണന്റെ പിറന്നാളുമായി ബന്ധപ്പെട്ട് നടി കുക്കു പരമേശ്വരന് നേതൃത്വത്തില്‍ നടത്തിയ സൂം മീറ്റിങ്ങിലാണ് മൂവരും എത്തിയത്. വീഡിയോയില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം കുറുമ്പ് കാണിച്ച് ഓടിക്കളിക്കുന്ന മഹാലക്ഷ്മിയെ വീഡിയോയില്‍ കാണാം.
മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിന് മകള്‍ക്കൊപ്പമുള്ള ചിത്രം ദിലീപ് പങ്കുവച്ചിരുന്നു. അതല്ലാതെ മറ്റു ചിത്രങ്ങളൊന്നും ദിലീപ് പങ്കു വെച്ചിരുന്നില്ല. ഏതായാലും ചിത്രങ്ങളിലൂടെ മാത്രം കണ്ട താരപുത്രിയെ വിഡിയോയില്‍ കണ്ട സന്തോഷത്തിലാണ് ആരാധകരും. മഹാലക്ഷ്മിയോട് അടൂര്‍ ഗോപാലകൃഷ്ണന് ഹാപ്പി ബര്ത്ഡേ പറയാന്‍ കാവ്യ ആവശ്യപ്പെടുന്നുണ്ട്. പത്തുതവണയെങ്കിലും പിറന്നാള്‍ ആശംസകള്‍ മഹാലക്ഷ്മി പറഞ്ഞു കഴിഞ്ഞെന്നും അതിനിടയില്‍ വിഡിയോ കട്ട് ആയതുകൊണ്ടാണ് കേള്‍ക്കാന്‍ പറ്റാതിരുന്നതെന്നും കാവ്യ പറയുന്നുണ്ട്.
അടൂര്‍ സാറുമായി ബന്ധപ്പെട്ട വലിയ ആളുകളെയും സുഹൃത്തുക്കളെയും കാണാനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും വീഡിയോയില്‍ ദിലീപ് പറയുന്നുണ്ട്. കുക്കു പരമേശ്വരനും ദിലീപിനും കാവ്യയ്ക്കുമൊപ്പം നടി മഞ്ജു പിള്ളയും സൂം മീറ്റില്‍ ഉണ്ടായിരുന്നു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…