കുടിക്കാമാട്ടേൻ എന്ന പ്രസിദ്ധ ഡബ്‌സ്മാഷ് വിഡിയോയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് മഹിമ നമ്പ്യാർ. പിന്നീട് മഹിമയെ കാണുന്നത് മധുരരാജയിലാണ്. മധുരരാജയിലെ മികവുറ്റ പ്രകടനത്തിന് മഹിമ ഏറെ പ്രശംസ നേടി. മമ്മൂട്ടിയുടെ മാസ്റ്റർ പീസിലും വേഷമിട്ട മഹിമ നമ്പ്യാർ ഇപ്പോൾ താൻ ഒരു കടുത്ത മമ്മൂട്ടി ഫാൻ ആണെന്ന് തുറന്നു പറയുകയാണ്.മാതൃഭൂമി സ്റ്റാര്‍ & സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് മഹിമ ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ ചിത്രം എന്ന എക്‌സൈറ്റ്‌മെന്റിലാണ് മാസ്റ്റർ പീസ് ഷൂട്ടിങ്ങിന് എത്തിയതെങ്കിലും അതിൽ കോമ്പിനേഷൻ സീനുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
ചിത്രത്തിലെ ഡബ്ബിംഗ് സമയത്താണ് മമ്മൂക്കയെ നേരിൽ കാണുന്നതെന്നും അന്ന് അദ്ദേഹത്തിന് ഷേക്ക് ഹാന്‍ഡ് കൊടുത്ത ഷോക്കില്‍ താൻ ഞെട്ടിയിരുന്നു പോയി എന്നും പറയുകയാണ് മഹിമ നമ്പ്യാർ. പിന്നീട് മധുരരാജയിലാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചത്. മധുര രാജയിൽ മമ്മൂട്ടിയെ കളിയാക്കിക്കൊണ്ടുള്ള സീനായിരുന്നു മഹിമാ നമ്പ്യാരുടെ ആദ്യത്തെ ഷോട്ട്. വളരെ പേടിച്ചാണ് താരം ഈ സീൻ അഭിനയിച്ചത്. മമ്മൂക്ക ഒരുപാട് കാര്യങ്ങൾ തിരുത്തി തന്നെന്നും മമ്മൂക്ക വളരെ കൂൾ ആണെന്നും മഹിമ നമ്പ്യാർ പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…