മേജർ രവി തന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ഫേസ്ബുക്ക് ലൈവിൽ എത്തിയപ്പോൾ ആരാധകൻ ചോദിച്ച ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. സൈനിക പശ്ചാത്തലമുള്ള ഒരു സിനിമ ഇനിയും മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം.
മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ:
‘ദൈവം അനുഗ്രഹിക്കട്ടെ. ഒന്ന് പ്ലാന്‍ ചെയ്യുന്നുണ്ട്. നല്ല പണിയെടുത്തിട്ട് ചെയ്യുന്ന ഒരു ചിത്രം’.
മോഹന്‍ലാല്‍ മേജര്‍ മഹാദേവന്‍ എന്ന നായക കഥാപാത്രമായെത്തിയ കീര്‍ത്തിചക്രയിലൂടെ (2006) ഫീച്ചര്‍ ഫിലിം സംവിധായകനായി അരങ്ങേറ്റം കുറിച്ച മേജർ രവി പിന്നീട് കുരുക്ഷേത്ര (2008), കാണ്ഡഹാര്‍ (2010), കര്‍മ്മയോദ്ധ (2012), 1971: ബിയോണ്ട് ബോര്‍ഡേഴ്‍സ് (2017) എന്നീ സിനിമകളും മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്‍തു. മമ്മൂട്ടിയെ നായകനാക്കി മിഷന്‍ 90 ഡെയ്‍സ് എന്ന ചിത്രവും പൃഥ്വിരാജിനെ നായകനാക്കി പിക്കറ്റ് 43 എന്ന ചിത്രവും മേജര്‍ രവി സംവിധാനം ചെയ്‍തിട്ടുണ്ട്.
ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയില്‍ ദിലീപിനെ നായകനാക്കി ഒരു സിനിമ പ്ലാന്‍ ചെയ്യുന്നതായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മേജര്‍ രവി പറഞ്ഞിരുന്നു. എങ്കിലും നിയന്ത്രണരേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള ഒരു സൈനികന്‍റെ വേഷത്തിലാണ് ദിലീപ് എത്തുകയെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രണയജീവിതത്തിലേക്കാണ് സിനിമയുടെ ഫോക്കസ് എന്നും മേജര്‍ രവി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…