തനിക്കു എതിരെ ഉയരുന്ന ട്രോളുകളോട് എന്നും വേറിട്ട് പ്രതികരിച്ചിട്ടുള്ള ആളാണ് മേജർ രവി. ഒരുപക്ഷെ മലയാള സിനിമയിൽ തന്നെ ഏറ്റവും അധികം ട്രോളുകൾ ഏറ്റുവാങ്ങുന്ന സംവിധായകൻ ഇദ്ദേഹം തന്നെയാകും. എന്നാൽ ഇത്തരം ട്രോളുകൾ എത്ര രസകരമായി ആണ് ആസ്വദിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പോസ്റ്റുകളിൽ നിന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. അടുത്തയിടയ്ക്കു തന്നെ ട്രോളുന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടും താൻ റിട്ടയർ ആയിട്ടുണ്ടെങ്കിലും അവശനായിട്ടില്ല എന്നുള്ള പോസ്റ്റോടുകൂടി പ്രതികരിക്കുകയുണ്ടായി. ആ പോസ്റ്റിനു മറുപടിയെന്നോണം ധാരാളം രസകരമായ കമൻറുകളാണ് അദ്ദേഹം നേരിട്ടത്. ഉരുളയ്ക്ക് ഉപ്പേരി എന്നതുപോലെ അദ്ദേഹവും ഈ കമന്റിനോട് രസകരമായി പ്രതികരിക്കുകയുണ്ടായി.
അതിൽ ഒരു ചോദ്യം “സാറിനെ ട്രോളിയാൽ സർ എങ്ങനെ പ്രതികരിക്കും… ?
അവരെ വെടി വെച്ചു കൊല്ലുമോ പട്ടാളം പുരുഷു” എന്നായിരുന്നു. എന്നാൽ “പാവങ്ങൾ അല്ലെ അവർ വെറുതെ ഇരുന്നു ട്രോൾ ചെയ്യുന്നതല്ലേ സാരമില്ല” എന്നായിരുന്നു രസകരമായി അദ്ദേഹം പ്രതികരിച്ചത്. ഇതുപോലെതന്നെയുള്ള ധാരാളം ചോദ്യങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടിവന്നതെങ്കിലും തന്റെ രസകരമായ പ്രതികരണത്തിലൂടെ ട്രോൾ ചെയ്തവരുടെ ഇടയിലും പ്രീയങ്കരനാകാൻ അദ്ദേഹത്തിന് സാധിച്ചു. രസകരമായ നിരവധി ചോദ്യങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. പരിഹസിച്ചെത്തിയവരെ സ്നേഹപൂർവമായ മറുപടികൾ കൊണ്ട് പ്രതികരിച്ച അദ്ദേഹത്തെ പ്രശംസിച്ചും അനുകൂലിച്ചും ആരാധകർ രംഗത്തെത്തി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…