മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ഒരു ക്ലബ് ആണെന്ന തരത്തിലുള്ള പരാമർശങ്ങളോട് പ്രതികരിച്ച് സംവിധായകനും അഭിനേതാവുമായ മേജർ രവി. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ആയിരുന്നു സംഘടന ഒരു ക്ലബ് ആണെന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയത്. എത്രയോ പാവപ്പെട്ടവര്‍ക്ക് അവിടെ നിന്നും പെന്‍ഷന്‍ കൊടുക്കുന്നുണ്ടെന്നും ഒരു ക്ലബ്ബില്‍ നിന്നും ഒരിക്കലും പെന്‍ഷന്‍ കിട്ടില്ലെന്നും മേജർ രവി പറഞ്ഞു. ആ വാക്ക് എന്ത് അടിസ്ഥാനത്തിലാണ് ഉപയോഗിച്ചതെന്ന് ബാബുവിനോട് തന്നെ ചോദിക്കണം. ഇങ്ങനെയൊരു സംഘടനയെ ക്ലബ്ബ് എന്ന് പറയുന്നത് ശരിയല്ലെന്നും എത്രയോ വലിയ ആര്‍ടിസ്റ്റുകള്‍ അതിനകത്ത് അംഗങ്ങളായുണ്ടെന്നും മേജർ രവി പറഞ്ഞു. അവര് പലരെയും സഹായിക്കുന്നുണ്ട്, സമൂഹത്തിനെ സഹായിക്കുന്നുണ്ട്. അങ്ങനെ ഒരു സ്ഥലത്തിന് കൊടുക്കേണ്ട പേരല്ല ക്ലബ് എന്നുള്ളത്. അമ്മ എന്നത് ഒരു സംഘടനയാണെന്നും അതിനെ ക്ലബ്ബ് എന്ന് പറയുന്നത് തെറ്റ് തന്നെയാണെന്നും അങ്ങനെ പറയരുതെന്നും മേജർ രവി പറഞ്ഞു.
താനൊരു ആന്റി സോഷ്യൽ എലമെന്റ് ആണെന്നും മേജർ രവി വ്യക്തമാക്കി. വൈകുന്നേരമായാൽ രണ്ടെണ്ണം അടിക്കുന്ന പട്ടാളക്കാരിൽപ്പെട്ട ആളല്ല താനെന്നും തനിക്ക് മദ്യപാനവും സിഗരറ്റ് വലിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നേവി ക്ലബ്, ഗോൾഫ് ക്ലബ്, കൊച്ചിൻ ക്ലബ് തുടങ്ങിയ ക്ലബുകളിൽ തനിക്ക് മെമ്പർഷിപ്പ് ഉണ്ടെന്നും വർഷം പണമടച്ച് പോരുമെന്നും ക്ലബ് ആസ്വാദനത്തിന് വേണ്ടി ഉപയോഗിക്കുന്ന ആളല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി. അമ്മ ഒരു ക്ലബ്ബ് ആണെന്ന് ബാബു പറഞ്ഞത് എന്തുകൊണ്ടാണ് എന്ന് ഇതുവരെ തനിക്ക് മനസിലായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘അമ്മ’യുടെ ഉള്ളിലേക്ക് താനിതുവരെ പോയിട്ടില്ലെന്നും ഒരുവട്ടം ഉദ്ഘാടനത്തിന് വിളിച്ചപ്പോൾ മാത്രമാണ് പോയതെന്നും മേജർ രവി പറഞ്ഞു. അതിനകത്ത് ചെന്നതിന് ശേഷം ആണെങ്കിൽ ഇത് ക്ലബ് ആണോ അല്ലയോ എന്ന് ആധികാരികമായി പറയാൻ കഴിയും. താന്‍ അതിനകത്ത് മെമ്പര്‍ ആയിരുന്നെങ്കില്‍ ആധികാരികമായി ഉത്തരം പറഞ്ഞേനെ. ഗണേഷ് എന്ത് പറഞ്ഞോ അതുപോലെ താനും ചിലപ്പോള്‍ പറയുമായിരിക്കും. പക്ഷെ, ഇപ്പോള്‍ അത് അറിയാത്തത് കൊണ്ട് താന്‍ അതില്‍ കമന്റ് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാന്താക്രൂസ് സിനിമയുടെ പ്രമോഷന് എത്തിയപ്പോൾ ആയിരുന്നു മേജർ രവി ഇങ്ങനെ പറഞ്ഞത്. പീഡനപരാതിയിൽ വിജയ് ബാബുവിന് എതിരെ നടപടി എടുക്കാത്തത് എന്താണെന്ന് ചോദിച്ചപ്പോൾ ആയിരുന്നു ഇടവേള ബാബു ക്ലബ് പരാമർശം നടത്തിയത്. ‘വിജയ് ബാബു നിരവധി ക്ലബ്ബുകളില്‍ അംഗമാണ്. അമ്മ അതില്‍ ഒരു ക്ലബ്ബ് മാത്രമാണ്. മറ്റു ക്ലബ്ബുകള്‍ ഒന്നും തന്നെ വിജയ് ബാബുവിനെ പുറത്താക്കിയിട്ടില്ല’ – എന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…