പുതിയൊരു ജോണർ ചിത്രമൊരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ മേജർ രവി. ആർമി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അദ്ദേഹം ഇനി ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ ചിത്രമാണ് ഒരുക്കുന്നത്. സുരേഷ് ഗോപിയും ആശ ശരത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നാണ് അറിയുവാൻ കഴിയുന്നത്. കർമ്മയോദ്ധ, 1971 ബിയോൻഡ് ബോർഡേഴ്‌സ് എന്നീ ചിത്രങ്ങളിൽ മേജർ രവിയുടെ സംവിധാനത്തിന് കീഴിൽ ആശ ശരത് അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെ വെച്ച് മേജർ രവി ഒരുക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
മേജർ രവി തന്നെ കഥ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉബേഷ് പി ഉണ്ണിയും സനൽ ശിവറാമുമാണ്. 34 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന ഹൈസ്ക്കൂൾ കമിതാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ബിജോയ്, ബിനോജ്, ബിനോയ് എന്നിവർ ചേർന്ന് ബി3 വിഷ്വൽ ആർട്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദി കുങ്‌ഫു മാസ്റ്റർ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മേജർ രവിയുടെ മകൻ അർജുൻ രവിയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…