നമ്മൾ കാണാൻ കൊതിക്കുന്ന ആ പഴയ ജയറാമും മീര ജാസ്മിനും; ‘മകൾ’ ട്രയിലർ എത്തി

ഒരു ഇടവേളയ്ക്ക് ശേഷം നടി മീര ജാസ്മിൻ മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീര ജാസ്മിൻ തിരിച്ചെത്തുന്നത്. ‘മകൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദേവിക സഞ്ജയും ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിൽ ട്രയിലർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 123 മ്യൂസിക്സ് എന്ന യുട്യൂബ് ചാനൽ വഴിയാണ് ട്രയിലർ റിലീസ് ചെയ്തിരിക്കുന്നത്. ഏപ്രിൽ 14ന് റിലീസ് ചെയ്തിരിക്കുന്ന ട്രയിലറിന് വൻ വരവേൽപ്പ് ആണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. ‘സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ ജയറാമേട്ടന്റെയും മീര ജാസ്മിന്റെയും ഗംഭീര തിരിച്ചുവരവ് തന്നെ പ്രതീക്ഷിക്കുന്നു’, ‘ജയറാമേട്ടൻ മീര ജാസ്മിൻ എല്ലാവർക്കും ആശംസകൾ… സത്യൻ അന്തിക്കാട് സാറിന്റെ ഒരു ഹിറ്റ്‌ സിനിമയായി മാറട്ടെ’, ‘നല്ലൊരു കുടുംബ ചിത്രം ആയിരിക്കും എല്ലാവർക്കും ആശംസകൾ’, എന്നിങ്ങനെ പോകുന്നു യുട്യൂബിൽ റിലീസ് ചെയ്ത ട്രയിലറിന് വന്ന കമന്റുകൾ.

ഒരു കുടുംബചിത്രമാണെന്ന് ഉറപ്പു നൽകുന്ന വിധത്തിലാണ് ട്രയിലർ ഒരുക്കിയിരിക്കുന്നത്. മീര ജാസ്മിനും ജയറാമും ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മീര ജാസ്മിൻ, ജയറാം, ദേവിക എന്നിവർ ആയിരുന്നു ഉണ്ടായിരുന്നത്. ആറു വർഷത്തിനു ശേഷമാണ് മീര ജാസ്മിൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രമെത്തുന്നത്. ഇന്നത്തെ ചിന്താവിഷയത്തിനു ശേഷം മീര ജാസ്മിൻ നായികയായി എത്തുന്ന സത്യൻ അന്തിക്കാട് ചിത്രം കൂടിയാണിത്.

ചിത്രത്തിൽ മീര ജാസ്മിനും ജയറാമിനും ദേവികയ്ക്കും ഒപ്പം നെസ് ലെനും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഏപ്രിൽ 29ന് ചിത്രം റിലീസ് ചെയ്യും. സെൻട്രൽ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമാണം. ഡോ ഇഖ്ബാൽ കുറ്റിപ്പുറം ആണ് ചിത്രത്തിന്റെ രചന. രാഹുൽ രാജ് ആണ് പശ്ചാത്തലസംഗീതം. സംഗീതം വിഷ്ണു വിജയ്. എസ് കുമാർ ക്യാമറയും കെ രാജഗോപാൽ എഡിറ്റിംഗും. ചിത്രത്തിൽ ഇന്നസെന്റ്, ശ്രീനിവാസൻ, സിദ്ദിഖ്, അൽതാഫ് സലിം, ജയശങ്കർ, മീര നായർ, ശ്രീധന്യ, നിൽജ ബേബി, ബാലാജി മനോഹർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago