ലെമണ്‍ ഗ്രീന്‍ സാരിയില്‍ ഹോട്ട് ലുക്കില്‍ മലൈക അറോറ

മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത സാരിയില്‍ തിളങ്ങി ബോളിവുഡ് നടിയും അവതാരകയുമായ മലൈക അറോറ. ബോളിവുഡ് നടിയും അവതാരകയും മോഡലും ഫിറ്റ്‌നസ് ഫ്രീക്കുമാണ് മലൈക അറോറ. ഫാഷനില്‍ ബോളിവുഡിലെ യുവനടിമാര്‍ക്ക് വരെ വെല്ലുവിളിയാണ് 48കാരിയായ മലൈക. താരത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് വൈറലാകുന്നത്.

സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ സാരിയിലാണ് മലൈക ഇത്തവണ തിളങ്ങിയത്. ലെമണ്‍ ഗ്രീന്‍ നിറത്തിലുള്ള സാരിയില്‍ സുന്ദരിയാണ് മലൈക. ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. മനീഷ് എത്നിക് വെയര്‍ കളക്ഷനില്‍ നിന്നുള്ളതാണ് ഈ ഷീര്‍ഷിഫോണ്‍ സാരി. ഗോള്‍ഡനും നീലയും നിറങ്ങളിലുള്ള സീക്വിന്‍ ബോര്‍ഡറാണു സാരിക്കുള്ളത്. പല്ലുവില്‍ പലനിറങ്ങളിലുള്ള ടാസില്‍സാണ് സാരിയുടെ പ്രത്യേകത. മള്‍ട്ടി കളര്‍ ഹെവി എംബ്രോയ്ഡറിയുള്ള ബാക്ലസ് ബ്ലൗസാണ് താരം പെയര്‍ ചെയ്തത്. പച്ചനിറത്തിലുള്ള ആക്‌സസറീസ് ആണ് ഒപ്പം ധരിച്ചത്. ചാന്ദ്‌നി പ്രകാശ് ആണു താരത്തെ സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്.

അനില്‍ കപൂറിന്റെ വീട്ടില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ മനീഷ് ഒരുക്കിയ പിങ്ക് സാറ്റിന്‍ സാരിയിലായിരുന്നു മലൈക തിളങ്ങിയത്. കാമുകന്‍ അര്‍ജുന്‍ കപൂറിനൊപ്പമാണ് താരം എത്തിയത്. റാണി പിങ്ക് നിറത്തിലുള്ള സാരിയും ഷാംപെയ്ന്‍ ഗ്രീന്‍ കളറിലുള്ള ബ്രാലെറ്റുമാണ് മലൈക ധരിച്ചത്. തിളങ്ങുന്ന എംബ്രോയ്ഡറി വര്‍ക്കുകളോടെയുള്ള ബോര്‍ഡറാണ് സാരിയുടെ പ്രത്യേകത. സാരിക്ക് ചേരുന്ന പിങ്ക് നിറത്തിലുള്ള വളകള്‍ കൈനിറയെ താരം അണിഞ്ഞിരുന്നു. മുടി പുറകില്‍ വട്ടത്തില്‍ കെട്ടി വച്ച് ചുവപ്പു പൂക്കള്‍ ചൂടിയത് ട്രഡീഷണല്‍ ടച്ച് നല്‍കി. കറുപ്പ് നിറത്തിലുള്ള കുര്‍ത്തയാണ് അര്‍ജുന്‍ കപൂര്‍ ധരിച്ചത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago