‘മലരോട് സായമേ’; പ്രണയം ആഘോഷമാക്കി പ്രഭാസും പൂജയും, രാധേ ശ്യാമിലെ പുതിയ ഗാനമെത്തി

പ്രഭാസ് നായകനായി എത്തുന്ന രാധേ ശ്യാമിലെ പുതിയ വീഡിയോ ഗാനം പുറത്തെത്തി. ‘മലരോട് സായമേ’ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. പ്രഭാസും പൂജ ഹെഗ്ഡെയും ആണ് ഗാനരംഗത്തിൽ ഉള്ളത്. വളരെ മനോഹരമായ ഒരു പ്രണയരംഗമാണ് പാട്ടിന് അകമ്പടിയായി എത്തുന്നത്. നേരത്തെ തന്നെ രാധേ ശ്യാം എന്ന ചിത്രത്തിലെ ഫോട്ടോകളും പാട്ടുകളും ഓൺലൈനിൽ തരംഗമായിരുന്നു.

മലയാളം ഗാനമാണ് ‘മലരോട് സായമേ’ എന്ന് തുടങ്ങുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. ജസ്റ്റിൻ പ്രഭാകറാണ് സംഗീതസംവിധാനം. ചിത്രത്തിലെ ഗാനത്തിന്റെ വരികൾ ജോ പോളിന്റേതാണ്. ഭുഷൻ കുമാര്‍ നിർമിക്കുന്ന ചിത്രതിതന്റെ ആക്ഷന്‍: നിക്ക് പവൽ ആണ്. ശബ്‍ദ രൂപകല്‍പന: റസൂല്‍ പൂക്കുട്ടിയും നൃത്തം – വൈഭവിയും കോസ്റ്റ്യൂം ഡിസൈനര്‍ തോട്ട വിജയഭാസ്‌കർ, ഇഖ ലഖാനി എന്നിവരുമാണ്.

പ്രധാന കഥാപാത്രങ്ങളായി സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവർ എത്തുന്നു. പ്രഭാസ് ചിത്രത്തിൽ വിക്രമാദിത്യ എന്ന കഥാപാത്രമായാണ് എത്തുന്നത്. പ്രേരണ എന്ന കഥാപാത്രമായാണ് ‘പൂജ ഹെഗ്ഡെ’ എത്തുന്നത്. രാധാ കൃഷ്ണ കുമാർ ആണ് ചിത്രത്തിന്റെ സംവിധാനം. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം എത്തുക.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago